കൊച്ചു വേളി മംഗളൂരു വന്ദേ ഭാരത് സ്പെഷ്യൽ ട്രെയിൻ ഇന്ന് ഓടും; സ്റ്റോപ്പുകളും സമയക്രമങ്ങളും അറിയാം

ജൂലൈ ഒന്നിന് തിരുവനന്തപുരം – മംഗളൂരു റൂട്ടിൽ വൺവേ വന്ദേ ഭാരത് സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തും. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്താണ് റെയിൽവേയുടെ തീരുമാനം. ജൂലൈ ഒന്നിന് രാവിലെ 10:45ന് കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 10 മണിക്ക് മംഗളൂരു സെൻട്രൽ സ്റ്റേഷനിൽ എത്തിച്ചേരുന്ന വിധത്തിലാണ് സമയക്രമീകരണം.
എട്ട് കോച്ചുകളുള്ള 06001 എന്ന ട്രെയിനാണ് സർവീസ് നടത്തുക. ജൂലൈ ഒന്നിന് രാവിലെ 10:45ന് കൊച്ചുവേളിയിൽനിന്ന് പുറപ്പെടുന്ന ട്രെയിന് കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂ‍ർ, ഷൊർണൂർ, തിരൂർ, കോഴിക്കോട് മെയിൻ, കണ്ണൂ‍ർ, കാസർകോട് എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ട്. രാത്രി 10 മണിക്ക് ട്രെയിൻ മംഗളൂരു സെൻട്രൽ സ്റ്റേഷനിൽ എത്തിച്ചേരുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. തിങ്കളാഴ്ച
രാവിലെ കൊച്ചുവേളിയില്‍ നിന്നാണ് സര്‍വീസ് തുടങ്ങുക. നാളെ ഒരു ദിവസത്തേക്ക് മാത്രമാണ് പ്രത്യേക സർവീസ് നടത്തുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ വന്ദേഭാരത് സ്‌പെഷ്യല്‍ സർവീസ് ഉണ്ടാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.അന്നേ ദിവസം രാത്രിയോടെ ട്രെയിന്‍ മംഗളൂരുവിൽ എത്തിച്ചേരും. എട്ട് കോച്ചുകളാണ് പുതിയ സര്‍വീസിനുള്ളത്. 11 മണിക്കൂര്‍ 15 മിനിറ്റ് കൊണ്ട് കൊച്ചുവേളിയില്‍ നിന്നും മംഗളുരുവില്‍ എത്തിച്ചേരും.
എസി ചെയര്‍കാറില്‍ കൊച്ചുവേളിയില്‍ നിന്ന് മംഗളൂരുവിലേക്ക് 1470 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇതേ റൂട്ടില്‍ എക്‌സിക്യുട്ടീവ് ചെയര്‍കാറില്‍ 2970 രൂപയും നിരക്കാവും. ടിക്കറ്റ് ബുക്കിംഗ് ഇതിനോടകം തന്നെ ആരംഭിച്ചു.
സമയക്രമം
കൊച്ചുവേളി- 10.45
കൊല്ലം – 11.40 – 11.43
കോട്ടയം – 12.55 -12.58
എറണാകുളം ടൗണ്‍ – 14.02 – 14.05
തൃശൂര്‍ – 15.20 – 15.23
ഷൊര്‍ണൂര്‍ ജംഗ്ഷന്‍ 16.15 -16.20
തിരൂര്‍ 16.50 -16.52
കോഴിക്കോട് 17.32 -17.35
കണ്ണൂര്‍ 18.47 – 18.50
കാസര്‍കോട് 20.32 – 20.34
മംഗളുരു സെന്‍ട്രല്‍ 22.00.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page