മഴക്കു നേരിയ ശമനം; ഭീഷണിയായി പകര്‍ച്ചാ വ്യാധികള്‍

കൊച്ചി: കാലവര്‍ഷത്തിനു നേരിയ ശമനമുണ്ടായതോടെ പകര്‍ച്ചാ വ്യാധികള്‍ തലപൊക്കുന്നു.
അപകടകരങ്ങളായ ഡെങ്കി, എച്ച്-1 എന്‍-1 പനികള്‍ വ്യാപകമാവുന്നുണ്ട്. ആയിരക്കണക്കിനാളുകള്‍ക്കു പനി ദിവസവും അനുഭവപ്പെടുന്നുണ്ടെന്ന് അധികൃതര്‍ സൂചിപ്പിക്കുന്നു.
ഇവയ്ക്കു പുറമെ മറ്റു പകര്‍ച്ചാ വ്യാധികളും പടരുന്നുണ്ട്. പരിസര മാലിന്യം മൂലമാണ് ജലജന്യവും കൊതുകുകള്‍ മൂലം പകരുന്നതുമായ രോഗങ്ങള്‍ വ്യാപകമാവുന്നത്. സാധാരണ മഴക്കാലത്തിനു മുമ്പ് സര്‍ക്കാര്‍ തലത്തില്‍ ശുചീകരണം നടത്താറുണ്ടെങ്കിലും അതൊക്കെ വര്‍ഷത്തില്‍ കഴിച്ചുവാരാറുള്ള ചടങ്ങുകളായി ചുരുങ്ങുകയാണ്. മലിനീകരണം തടയുന്നതിനു നിയമവും നിയമം നടപ്പിലാക്കാന്‍ ജീവനക്കാരുമുണ്ടെങ്കിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്താത്ത നിലയിലാണ്. ജൈവ മാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും നശിപ്പിക്കാനും പുനരുപയോഗത്തിനു പ്രയോജനപ്പെടുത്താനും പദ്ധതികളുണ്ട്. പക്ഷേ, അവ പ്രാവര്‍ത്തികമാവുന്നില്ല. അധികൃതരെപ്പോലെ ജനങ്ങളും അക്കാര്യത്തില്‍ പ്രകടിപ്പിക്കുന്ന അവഗണന സമൂഹത്തിനാകെ ഭീഷണി ഉയര്‍ത്തുകയാണ്. ഇതോടൊപ്പം മലിന ജലം കെട്ടിക്കിടക്കുന്നതും വലിയ വിപത്താവുന്നുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page