നാളെ ഒരു തുള്ളി മദ്യം കിട്ടില്ല; ബാറുകളും ബീവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലറ്റുകളും തുറക്കില്ല

കേരളത്തില്‍ നാളെ ഡ്രൈ ഡേ ആചരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ലോക ലഹരി വിരുദ്ധ ദിനത്തിന്റെ പശ്ചാത്താലത്തിലാണ് ബീവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്പനശാലകളും സ്വകാര്യ ബാറുകളും അടച്ചിടുന്നത്. കണ്‍സ്യൂമര്‍ ഫെഡിന്റെ മദ്യവില്പന ശാലകളും പ്രീമിയം മദ്യവില്പന ശാലകളും നാളെ തുറക്കില്ല.
ഇന്ന് രാത്രി ഒമ്പത് മണിക്ക് ബീവറേജസ് കോര്‍പ്പറേഷനുകള്‍ അടച്ചാല്‍ പിന്നീട് മറ്റന്നാള്‍ രാവിലെ 9 മണിക്കാണ് തുറക്കുക. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനമായ നാളെ ലഹരിവിരുദ്ധ പ്രചാരണങ്ങള്‍ക്ക് പിന്തുണയെന്ന നിലയിലാണ് സര്‍ക്കാര്‍ മദ്യഷോപ്പുകള്‍ക്ക് അവധി നല്‍കിയത്. 1987 മുതല്‍ ഐക്യരാഷ്ട്ര സഭയാണ് ജൂണ്‍ 26ന് ലഹരി വിരുദ്ധ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്. ലഹരി വസ്തുക്കളുടെ ഉപയോഗത്തിനും അനധികൃത കടത്തിനും എതിരായ സന്ദേശം പ്രചരിപ്പിക്കുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മുളിയാര്‍ അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫെയര്‍ സഹകരണ സംഘം അംഗീകാരത്തിന്റെ നിറവില്‍: പലവക സംഘം വിഭാഗത്തില്‍ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം, മുളിയാറിന്റെ പ്രശസ്തിക്കു പൊന്‍തൂവല്‍

You cannot copy content of this page