മുസ്ലിം വിരുദ്ധ പരാമര്‍ശം; ലോക്കല്‍ സെക്രട്ടറിയുടെ കസേര തെറുപ്പിച്ചു

കോഴിക്കോട്: വാട്സ്ആപ് ഗ്രൂപ്പില്‍ മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയ സിപിഎം ലോക്കല്‍ സെക്രട്ടറിയെ പുറത്താക്കി. കോഴിക്കോട് ജില്ലയിലെ പുതുപ്പാടി ലോക്കല്‍ കമ്മറ്റി സെക്രട്ടറി പി.കെ. ഷൈജലിനെയാണ് പുറത്താക്കിയത്. ഷൈജല്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ഇട്ട പോസ്റ്റ് വിവാദമായതിനെ തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകരും വിവിധ മുസ്ലിം സംഘടനകളും രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഷൈജലിനെ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയത്. മുസ്ലിം മതവിശ്വാസികളില്‍ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കും വിധം പോസ്റ്റിട്ടതിനാലാണ് സ്ഥാനത്ത് നിന്ന് നീക്കിയതെന്നു പാര്‍ട്ടി നേതൃത്വം വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page