കണ്ണൂരില്‍ ബോംബുകള്‍ കണ്ടെത്താന്‍ വ്യാപക റെയ്ഡ്; തിരുവനന്തപുരത്ത് ബോംബ് പിടികൂടി

തിരുവനന്തപുരം/കണ്ണൂര്‍: തലശ്ശേരി, വളാഞ്ചേരിയില്‍ തേങ്ങ പെറുക്കുന്നതിനിടയില്‍ സ്റ്റീല്‍ ബോംബ് പൊട്ടി വയോധികന്‍ മരണപ്പെട്ടതിന് പിന്നാലെ കണ്ണൂരില്‍ ബോംബുകള്‍ കണ്ടെത്താന്‍ വ്യാപക പൊലീസ് റെയ്ഡ്.
കണ്ണൂര്‍, തലശ്ശേരി, കൂത്തുപറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധികളിലാണ് ബുധനാഴ്ച രാവിലെ മുതല്‍ പൊലീസ് റെയ്ഡ് ആരംഭിച്ചത്. ആള്‍ താമസമില്ലാത്ത വീടുകളും കെട്ടിടങ്ങളും കേന്ദ്രീകരിച്ചാണ് റെയ്ഡ് നടക്കുന്നത്. എന്നാല്‍ എവിടെ നിന്നും ബോംബുകള്‍ കണ്ടെത്താന്‍ കഴിഞ്ഞതായി വിവരമില്ല.
അതേ സമയം തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടത്തു ഉപേക്ഷിക്കപ്പെട്ട നിലയില്‍ അഞ്ചു ബോംബുകള്‍ കണ്ടെത്തി. ഒരു പ്ലാസ്റ്റിക് കവറിലാണ് ബോംബുകള്‍ കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ കഴക്കൂട്ടം പൊലീസ് ബോംബുകള്‍ നിര്‍വീര്യമാക്കി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page