ഇനി ‘കോളനികള്‍’ ഇല്ല, പകരം ‘നഗര്‍’; ചരിത്ര ഉത്തരവിറക്കി മന്ത്രി കെ. രാധാകൃഷ്ണന്‍ പടിയിറങ്ങി

തിരുവനന്തപുരം: ആലത്തൂര്‍ എംപിയായി തെരഞ്ഞടുത്തതോടെ ചരിത്ര ഉത്തരവിറക്കി മന്ത്രി കെ. രാധാകൃഷ്ണന്‍ പടിയിറങ്ങി. പട്ടിക വിഭാഗക്കാര്‍ കൂട്ടത്തോടെ താമസിക്കുന്ന പ്രദേശങ്ങള്‍ കോളനികള്‍ എന്നറിയപ്പെടുന്നതു മാറ്റാനാണ് തീരുമാനം. പകരം നഗര്‍ എന്നറിയപ്പെടും. കോളനി എന്ന പദം അടിമത്തത്തിന്റേതാണ്, അത് മേലാളാന്‍മാര്‍ ഉണ്ടാക്കിയതാണെന്നും മന്ത്രി പറഞ്ഞു. പേര് തന്നെ കേള്‍ക്കുമ്പോള്‍ അപകര്‍ഷതബോധം തോന്നുന്നതിനാലാണ് മാറ്റം വരുത്തിയത്. സങ്കേതം എന്ന പേര് ഉന്നതി എന്നും ഊര് പ്രകൃതി എന്നുമാക്കി. ഓരോ പ്രദേശത്തും താല്‍പര്യമുള്ള കാലാനുസൃതമായ പേരുകളും ഉപയോഗിക്കാം. തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ വ്യക്തികളുടെ പേരിടുന്നത് പരമാവധി ഒഴിവാക്കാനും ഉത്തരവില്‍ നിര്‍ദ്ദേശിച്ചു. ഉന്നതി എംപവര്‍മെന്റ് സൊസൈറ്റി ഓഫീസ് നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനമാണ് മന്ത്രി എന്ന നിലയില്‍ അവസാനത്തെ പരിപാടിയുണ്ടായിരുന്നത്. എംഎല്‍എ സ്ഥാനം രാജി വെക്കും മുന്നേ ഉന്നതി പ്രവര്‍ത്തനം മെച്ചപ്പെടുത്തണം എന്ന് തീരുമാനിച്ചിരുന്നു. പരമാവധി കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ഒരുവിധം എല്ലാം ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട് എന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page