അമിതമായി പൊറോട്ട തിന്ന അഞ്ചു പശുക്കൾ ചത്തു; ചക്കയും പ്രശ്നമായെന്നു വെറ്ററിനറി ഡോക്ടർമാർ

പൊറോട്ട അമിതമായി കഴിച്ച അഞ്ച് പശുക്കൾ ചത്തു. കൊല്ലം വെളിനല്ലൂർ വട്ടപ്പാറ ഹസ്ബുള്ളയുടെ ഫാമിലെ പശുകളാണ് ചത്തത്. കഴിഞ്ഞ ദിവസം തീറ്റയിൽ പൊറോട്ടയും ചക്കയും അമിതമായി നൽകിയിരുന്നു. പൊറോട്ടയും ചക്കയും തിന്നതോടെ പശുക്കൾ കുഴഞ്ഞുവീണ് തുടങ്ങുകയായിരുന്നു. വിവരത്തെ തുടർന്ന് എത്തിയ
ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ ഓഫീസർ സോ ഡി ഷെെൻകുമാറിന്റെയ നേതൃത്വത്തിൽ വെറ്ററിനറി സർജന്മാരായ ജി മനോജ്, കെ മാലിനി, എംജെ സേതു ലക്ഷ്മി എന്നിവരടങ്ങിയ എമർജൻസി റസ്പോൺസ് ടീമെത്തി അവശനിലയിലായ കന്നുകാലികൾക്ക് ചികിത്സ നൽകി. എന്നാൽ 5 പശുക്കൾ ചത്തു. ചത്ത പശുക്കളുടെ പോസ്റ്റ്‌മോർട്ടവും നടത്തി. പൊറോട്ടയും ചക്കയും കഴിച്ചതിനാൽ വയറിൽ കമ്പനമുണ്ടായതാണ് മരണകാരണമെന്ന് ജില്ല വെറ്ററിനറി കേന്ദ്രം ഡോക്ടർമാർ‌ പറഞ്ഞു.സംഭവത്തില്‍ മന്ത്രി ജെ ചിഞ്ചുറാണി ഹസ്ബുള്ളയുടെ ഫാം സന്ദർശിച്ചു. പശുക്കളുടെ തീറ്റയെക്കുറിച്ച് കർഷകർക്ക് അവബോധം നൽകുമെന്ന് മന്ത്രി പറഞ്ഞു. പശുക്കളെ നഷ്ടപ്പെട്ട കർഷകന് നഷ്ടപരിഹാരത്തിനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page