കാസര്‍കോട്: നെല്ലിക്കുന്നില്‍ ഇന്നു പുലര്‍ച്ചെ തീപിടിച്ച വിട്ടിനുള്ളിലുണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മുഹ്യുദ്ദീന്‍ പള്ളിക്ക് സമീപത്തെ മുഹമ്മദലിയുടെ എന്‍.എം ഹൗസിനാണ് തീപിടിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ നിസ്‌കാരമുറിയിലാണ് ആദ്യം തീപിടിച്ചതെന്നു പറയുന്നു. തുടര്‍ന്ന് മറ്റു മുറികളിലേക്കും തീ പടര്‍ന്നു. ഇതോടെ ഉറങ്ങിക്കിടക്കുകയായിരുന്ന കുടുംബാംഗങ്ങള്‍ ഞെട്ടി ഉണര്‍ന്ന് പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. ഫയര്‍ഫോഴ്സെത്തിയാണ് തീയണച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടുത്തത്തില്‍ വീടിന് വന്‍ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.
ഫയര്‍ഫോഴ്സ് സംഘത്തിന് സ്റ്റേഷന്‍ ഓഫീസര്‍ പ്രകാശന്‍, സീനിയര്‍ എയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍ വേണു ഗോപാല്‍ നേതൃത്വം നല്‍കി.
