ന്യൂമാഹിയില്‍ കാടുതെളിക്കുന്നതിനിടെയാണ് തൊഴിലാളിക്ക് വൈദ്യുതി കമ്പിയില്‍ തട്ടി ഷോക്കേറ്റത്. അതേസമയത്ത് മിന്നല്‍പോലെ വെളിച്ചം കണ്ട എക്‌സൈസ് ചെക്ക് പോസ്റ്റിലെ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി കെ ഷിബു സ്ഥലത്തേക്കു പാഞ്ഞെത്തി ഷോക്കേറ്റ് കിടന്ന പവിത്രന്‍ എന്ന തൊഴിലാളിയെ വൈദ്യുതി ലൈനില്‍ നിന്നു രക്ഷിച്ചു. ഉടന്‍ മാഹി ഗവ. ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. ശുശ്രൂഷകള്‍ക്കു ശേഷം തിരിച്ചെത്തിയ പവിത്രന്‍ ജീവനക്കാരെ ചേര്‍ത്തുപിടിച്ചു നന്ദി പറഞ്ഞു.
അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി കെ ഷിബു, പ്രിവന്റീവ് ഓഫീസര്‍ കെ രാജീവന്‍, വി കെ ഫൈസല്‍ എന്നിവര്‍ പവിത്രനെ രക്ഷിക്കുന്നതില്‍ ഒപ്പമുണ്ടായിരുന്നു. ജീവനക്കാരുടെ ജീവ സ്‌നേഹത്തെ നാട്ടുകാര്‍ പ്രകീര്‍ത്തിച്ചു.
