മൂന്നാമതും മോദി സർക്കാർ അധികാരത്തിലേക്ക്; വൈകിട്ട് സത്യപ്രതിജ്ഞ; സുരേഷ്ഗോപി അടക്കം 30 പേർ സത്യപ്രതിജ്ഞ ചെയ്യും; അതീവ സുരക്ഷയിൽ തലസ്ഥാനം

മൂന്നാം മോദി സർക്കാർ വൈകിട്ട് 7.15ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. മോദിക്ക് ശേഷം ആഭ്യന്തരം, പ്രതിരോധം, ധനം, വിദേശകാര്യം തുടങ്ങിയ നിര്‍ണായക വകുപ്പുകള്‍ വഹിക്കുന്ന ബിജെപി മന്ത്രിമാരായിരിക്കും സത്യപ്രതിജ്ഞ ചെയ്യുന്നത്. സുരേഷ് ഗോപി അടക്കം മന്ത്രിസഭയിലെ മുഴുവൻ അംഗങ്ങളുടെയും സത്യപ്രതിജ്ഞ നടക്കും. ശ്രീലങ്ക, മാലിദ്വീപ്, എന്നിവിടങ്ങളിലെ പ്രസിഡന്റുമാരും ബംഗ്ലാദേശ്, മൗറീഷ്യസ്, നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരും ചടങ്ങില്‍ അതിഥികളായി പങ്കെടുക്കും.
രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ ഏഴ് വിദേശ രാജ്യങ്ങളിലെ നേതാക്കൾ അടക്കം എണ്ണായിരത്തിലധികം പേർ പങ്കെടുക്കും. പത്മപുരസ്ക്കാര ജേതാക്കൾ, ശുചീകരത്തൊഴിലാളികൾ, സെൻട്രൽ വിസ്ത പദ്ധതിയുടെ നിർമാണത്തൊഴിലാളികൾ എന്നിവരും പങ്കെടുക്കും. കേരളത്തിൽ നിന്ന് ബിജെപിയുടെയും സഖ്യ കക്ഷികളുടെയും നേതാക്കളും ലോക്സഭ സ്ഥാനാർഥികളും പങ്കെടുക്കും. സ്പീക്കര്‍ പദവി ബിജെപി വിട്ടുകൊടുക്കില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ടി.ഡി.പിക്കും ജെ.ഡി.യുവിനും ഒരു കാബിനറ്റ് മന്ത്രിസ്ഥാനവും രണ്ട് സഹമന്ത്രി സ്ഥാനം വീതവും ലഭിച്ചേക്കും. എച്ച്. ഡി കുമാരസ്വാമി, ജയന്ത് ചൗധരി, അനുപ്രിയ പട്ടേൽ, ജിതൻ റാം മാഞ്ചി, പ്രഫുൽ പട്ടേൽ, ചിരാഗ് പാസ്വാൻ തുടങ്ങിയ സഖ്യകക്ഷി നേതാക്കൾ മന്ത്രിമാരാകും
വൈകിട്ട് 6.30 മോദി രാജ്ഘട്ടിലെത്തി രാഷ്ട്രപിതാവിന് ആദരമർപ്പിക്കും. തുടർച്ചയായി മൂന്ന് തവണ തിരഞ്ഞെടുപ്പ് ജയിച്ച് പ്രധാനമന്ത്രി പദവിയിലെത്തുകയെന്ന ജവഹർലാൽ നെഹ്റുവിന്റെ റെക്കോർഡിനൊപ്പം നരേന്ദ്ര മോദി എത്തി. സത്യപ്രതിജ്ഞാച്ചടങ്ങ് കണക്കിലെടുത്ത് ഡൽഹി കനത്ത സുരക്ഷാവലയത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page