എന്‍ഡിഎ ജയിച്ചതിന്റെ സന്തോഷം; സ്വന്തം വിരല്‍ മുറിച്ച് ക്ഷേത്രത്തില്‍ സമര്‍പ്പിച്ച് ബിജെപി പ്രവര്‍ത്തകന്‍

ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ ജയിച്ചതിന്റെ സന്തോഷം ഒരുപ്രവര്‍ത്തകന്‍ പ്രകടിപ്പിച്ചത് സ്വയം വിരല്‍ മുറിച്ച് ക്ഷേത്രത്തില്‍ സമര്‍പ്പിച്ച്. ഛത്തീസ്ഗഢിലെ ബല്‍റാംപൂരിലാണ് സംഭവം. ദുര്‍ഗേഷ് പാണ്ഡെ(30)യാണ് തന്റെ നാട്ടിലെ കാളി ക്ഷേത്രത്തില്‍ കാണിക്കയായി വിരല്‍ സമര്‍പ്പിച്ചത്. വോട്ടെണ്ണല്‍ ദിവസം ഇന്‍ഡ്യ മുന്നണി മുന്നിലാണെന്ന വാര്‍ത്തയറിഞ്ഞതോടെ ഇയാള്‍ അസ്വസ്ഥനായിരുന്നു. പിന്നാലെ ബിജെപിയുടെ വിജയത്തിനായി ഇയാള്‍ കാളി ക്ഷേത്രത്തിലെത്തി പ്രാര്‍ഥിച്ചു. പിന്നീട് എന്‍ഡിഎ ഭൂരിപക്ഷം ഉയര്‍ത്തിയതായി അറിഞ്ഞതോടെ ഇയാള്‍ ആഹ്ലാദഭരിതനായി വീണ്ടും കാളി ക്ഷേത്രത്തിലെത്തി ഇടതുകൈയിലെ വിരല്‍ മുറിച്ച് ക്ഷേത്രത്തില്‍ സമര്‍പ്പിക്കുകയായിരുന്നു. ചോര നില്‍ക്കാതെ വന്നതോടെ തുണിയെടുത്ത് കൈയില്‍ ചുറ്റിയെങ്കിലും രക്തം നില്‍ക്കായതോടെ വീട്ടുകാര്‍ ഇയാളെ സമാരിയിലെ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചു. വലിയ പരിക്കാണ് കൈയ്ക്ക് പറ്റിയതെന്ന് മനസിലായതോടെ ഇയാളെ അംബികാപൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചു. ഇയാള്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മഞ്ചേശ്വരത്തും കുമ്പളയിലും മണല്‍കൊള്ളയ്‌ക്കെതിരെ നടപടി കര്‍ശനമാക്കി പൊലീസ്; മൊഗ്രാലില്‍ പുഴയില്‍ മുക്കി വച്ചിരുന്ന 6 തോണികള്‍ ജെ സി ബി ഉപയോഗിച്ച് തകര്‍ത്തു, ആരിക്കാടിയില്‍ ടിപ്പര്‍ ലോറി പിടിയില്‍, കളായിയില്‍ ടിപ്പര്‍ ലോറിയുമായി രണ്ടുപേര്‍ അറസ്റ്റില്‍
സ്ത്രീയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസ്:ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 9 വര്‍ഷത്തിനു ശേഷം മഞ്ചേശ്വരം, പൈവളിഗെയില്‍ അറസ്റ്റില്‍; പിടികൂടിയത് ഡിവൈ. എസ്. പി. വി കെ വിശ്വംഭരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം

You cannot copy content of this page