കണ്ണൂര്‍: ചെക്ക്പോസ്റ്റില്‍ പരിശോധനക്കായി കാറില്‍ കയറിയ എക്സൈസ് പ്രിവന്റീവ് ഓഫീസറെ തട്ടിക്കൊണ്ടു പോയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. കോഴിക്കോട്, ബേപ്പൂര്‍ സ്വദേശിയായ യാസര്‍ അറഫാത്ത് (33) ആണ് അറസ്റ്റിലായത്. എക്സൈസും ഇരിട്ടി പൊലീസും ചേര്‍ന്നാണ് ഇയാളെ അറസ്റ്റു ചെയ്തത്.
വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരമണിയോടെ കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിലാണ് സംഭവം. കര്‍ണ്ണാടക ഭാഗത്ത് നിന്നും എത്തിയ കാറിന് കൈകാണിച്ച് നിര്‍ത്തിയ ശേഷം പരിശോധിക്കുന്നതിനിടയിലാണ് പ്രിവന്റീവ് ഓഫീസര്‍ ഷാജിയെ തട്ടിക്കൊണ്ടു പോയത്. ഈ സമയത്ത് അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.കെ ഷാജിയെ തള്ളിയിട്ടാണ് ഷാജി അളോക്കനുമായി യാസര്‍ അറഫാത്ത് കാര്‍ അമിത വേഗത്തില്‍ ഓടിച്ചുപോയത്. കാറിന്റെ വേഗത കുറഞ്ഞപ്പോള്‍ കിളിയനൂറയില് വെച്ച് ഷാജി ചാടി രക്ഷപ്പെടുകയായിരുന്നു. രക്ഷപ്പെട്ട യാസര്‍ അറഫാത്തിനെ മട്ടന്നൂരില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്.
![](https://mlozaudj56ft.i.optimole.com/w:1670/h:996/q:mauto/f:best/https://malayalam.karavaldaily.com/wp-content/uploads/2024/07/inbound663317320018624884.jpg)