കാപ്പാട് മാസപ്പിറവി കണ്ടു; കേരളത്തിൽ ബലിപെരുന്നാൾ 17 ന്

കോഴിക്കോട്: കാപ്പാട് ദുൽഹജ്ജ് മാസപ്പിറ കണ്ടതിനാൽ കേരളത്തിൽ ബലിപെരുന്നാൾ ഈമാസം 17 തിങ്കളാഴ്ച ആയിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു. ശനിയാഴ്ച ദുൽഹജ്ജ് ഒന്നും ജൂൺ 17നു ബലിപെരുന്നാളും ആയിരിക്കും. കാപ്പാടിനു പുറമെ കടലുണ്ടി, പൊന്നാനി, കാസർകോട് എന്നിവിടങ്ങളിലും മാസപ്പിറ കണ്ടു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങൾ, മറ്റു ഖാസിമാരായ ജിഫ്രി മുത്തുക്കോയ തങ്ങൾ, കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, തിരുവനന്തപുരം പാളയം ഇമാം വി പി സുഹൈബ് മൗലവി, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവി, ഇബ്രാഹീം ഖലീലുൽ ബുഖാരി, പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാർ, നാസർഹയ്യ് ശിഹാബ് തങ്ങൾ എന്നിവരാണു മാസപ്പിറവി വിവരം അറിയിച്ചത്.
ഗൾഫ് രാജ്യമായ ഒമാനിലും ജൂൺ 17 തിങ്കളാഴ്ചയാണ് ബലിപെരുന്നാൾ. ഒമാൻ ഒഴികെയുള്ള ​ഗൾഫ് രാജ്യങ്ങളിൽ ജൂൺ 16നാണ് ബലിപെരുന്നാൾ. സൗദിയിൽ മാസപ്പിറവി ദൃശ്യമായതിനെ തുടർന്ന് അറഫാ ദിനം ഈ മാസം 15 ന് ശനിയാഴ്ച്ചയും ബലിപെരുന്നാൾ 16 ന് ഞായറാഴ്ച‌യും ആണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page