കണ്ണൂർ പാവന്നൂർ ചിരാച്ചേരി പുഴയിൽ ബന്ധുക്കളായ മൂന്ന് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

ഇരുവാപ്പുഴ നമ്പം ചീരാച്ചേരിയിൽ കരയിടിഞ്ഞ് പുഴയിൽ വീണ 3 വിദ്യാർഥികൾ മുങ്ങിമരിച്ചു. പാവന്നൂർ മൊട്ട വള്ളുവ കോളനിയിലെ പി.പി.സത്യൻ്റെ മകൻ നിവേദ് (21). സഹോദരൻ സജിത്തിൻ്റെ മകൻ ജോബിൻ ജി ത്ത് (17), ബന്ധുവും കെഎസ്ആർടിസി ഡ്രൈവറുമായ പി.പി. ബാലകൃഷ്‌ണൻ്റെ മകൻ അഭിനവ് (21) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് വീടി ന് സമീപം ചീരാച്ചേരിക്കടവിലാണ് അപകടം. ഒപ്പമുണ്ടായിരുന്ന ബന്ധു പി.പി.ആകാശ ബഹളം വച്ചതിനെത്തു ടർന്ന് സമീപത്തെ ചെത്തുതൊഴിലാളി രാ ജീവനും സമീപവാസി വിജേഷും നാട്ടുകാരും ചേർന്ന് മൂന്നുപേരെയും കരയിലെത്തിച്ച് മയ്യിലിലെ സ്വകാര്യ ആശുപ ത്രിയിൽ എത്തിച്ചെങ്കി ലും രക്ഷിക്കാനായില്ല. നിവേദിൻ്റെ മാതാവ് പ്രിയ. സഹോദരി വൈഗ. ജോബിൻ്റെ അമ്മ രമ്യ, സഹോദരൻ അനയ്. അഭിനവിന്റെ അമ്മ ബിന്ദു, സഹോദരി കീർത്തന. മൃതദേഹങ്ങൾ പരിയാരത്തെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
‘ഇനി ഒരു ഐജ ആവര്‍ത്തിക്കരുത്’: കാസര്‍കോട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം; പൊലീസ് ലാത്തിചാര്‍ജും ജലപീരങ്കിയും പ്രയോഗിച്ചു

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page