റൂപര്‍ട്ട് മര്‍ഡോക്കിന് 93ാം വയസ്സില്‍ അഞ്ചാം വിവാഹ നടന്നു. കലിഫോര്‍ണിയയില്‍ മര്‍ഡോക്കിന്റെ മുന്തിരിത്തോട്ടത്തിലും മൊറാഗ എസ്റ്റേറ്റിലുമായിട്ടായിരുന്നു എലീന സുക്കോവ(67)യുമായുള്ള വിവാഹ ചടങ്ങുകള്‍ നടന്നത്. മോളിക്യുലാര്‍ ബയോളജിസ്റ്റായ എലീന സുക്കോവയെയാണ് മര്‍ഡോക്കിന്റെ വധു.
വിവാഹത്തില്‍ യുഎസ് ഫുട്ബോള്‍ ടീമായ ന്യൂ ഇംഗ്ലണ്ട് പാട്രിയറ്റ്സ് ഉടമ റോബര്‍ട്ട് ക്രാഫ്റ്റും ഭാര്യ ഡാന ബ്ലംബെര്‍ഗും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുത്തു. ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ മുമ്പ് തന്നെ പുറത്തുവന്നിരുന്നു. മര്‍ഡോക്കിന്റെ മൂന്നാം ഭാര്യ വെന്‍ഡി ഡാങ്ങ് വഴിയാണ് മര്‍ഡോക്കും എലീനയും കണ്ടുമുട്ടുന്നത്. 1956-ലായിരുന്നു മര്‍ഡോക്കിന്റെ ആദ്യ വിവാഹം. ഓസ്‌ട്രേലിയന്‍ ഫ്ലൈറ്റ് അറ്റന്‍ഡന്റായ പട്രീഷ്യ ബുക്കറാണ് വധു. 1960-ല്‍ വിവാഹമോചിതരായ ശേഷം മാധ്യമപ്രവര്‍ത്തക അന്ന ടൊര്‍വിനെ വിവാഹം കഴിച്ചു. 1999-ല്‍ വിവാഹമോചനം നേടിയതിന് പിന്നാലെ
വെന്‍ഡി ഡെങ്ങിനെ വിവാഹം കഴിച്ചു. ഇവരും 2013-ല്‍ വേര്‍പിരിഞ്ഞു. മോഡല്‍ ജെറി ഹാളിനെയാണ് 2016-ല്‍ വിവാഹം കഴിച്ചത്. മര്‍ഡോക്കിന് ആറ് മക്കളാണ് ഉള്ളത്. ദ് വാള്‍ സ്ട്രീറ്റ് ജേണല്‍, ഫോക്‌സ് ന്യൂസ് തുടങ്ങിയവ ഓസ്‌ട്രേലിയന്‍ വംശജനായ മര്‍ഡോക്കിന്റേതാണ്. ഫോബ്‌സ് പട്ടിക പ്രകാരം 20 ബില്യന്‍ ഡോളറിലധികമാണ് മര്‍ഡോക്കിന്റെ ആകെയുള്ള ആസ്തി.
