എറണാകുളം പുത്തന്‍വേലിക്കരയില്‍ ചാലക്കുടി പുഴയില്‍ കുളിക്കാനിറങ്ങിയ ബന്ധുക്കളായ അഞ്ച് പെണ്‍കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടു. രണ്ട് പേര്‍മുങ്ങിമരിച്ചു. മൂന്ന് പേരെ രക്ഷപ്പെടുത്തി. ഞായറാഴ്ച രാവിലെ പത്തുമണിയോടെയാണ് വടക്കന്‍പറവൂര്‍ കോഴിത്തുരുത്ത് മണല്‍ബണ്ടിന് സമീപത്തായാണ് അപകടമുണ്ടായത്. പുത്തന്‍വേലിക്കരയ്ക്ക് സമീപത്ത് തന്നെ താമസിക്കുന്ന ബന്ധുവിന്റെ വീട്ടിലെത്തിയ പെണ്‍കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. കുട്ടികള്‍ ഒഴുകിപ്പോകുന്നത് സമീപത്ത് കക്ക വാരുന്ന ആളുകളുടെ ശ്രദ്ധയില്‍പ്പെട്ടു. ഇവരാണ് മൂന്ന് പേരെ രക്ഷപ്പെടുത്തിയത്. നാട്ടുകാര്‍ ചേര്‍ന്ന് മൂന്ന് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ഇവരില്‍ രണ്ട് പേര്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഒരാള്‍ അപകടനില തരണം ചെയ്തു. മേഘ (26), ജ്വാല ലക്ഷ്മി (13) എന്നിവരാണ് മരിച്ചത്. മുത്തച്ഛന്റെ മരണാന്തര ചടങ്ങുമായി ബന്ധപ്പെട്ട് എത്തിയവരായിരുന്നു ഇവര്‍. എട്ടാംക്ലാസ് വിദ്യാര്‍ഥിനിയാണ് ജ്വാല.