കനത്ത ചൂടിനിടയില്‍ സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്; വ്യാഴാഴ്ചയും വെളളിയാഴ്ചയും യല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നതിനിടയില്‍ മഴ മുന്നറിയിപ്പും. വ്യാഴം, വെള്ളി ദിവസങ്ങളില്‍ കനത്ത മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച മലപ്പുറത്തും വയനാട്ടിലും ശക്തമായ മഴ ലഭിക്കുമെന്നാണ് അറിയിപ്പ്. വെള്ളിയാഴ്ചയും മഴ മുന്നറിയിപ്പുണ്ട്. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ മൂന്നു ജില്ലകളിലും അതാത് ദിവസങ്ങളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേ സമയം വയനാട്, ഇടുക്കി ജില്ലകള്‍ ഒഴികെ 12 ജില്ലകളിലും താപനില ഉയര്‍ന്നു നില്‍ക്കുമെന്ന മുന്നറിയിപ്പ് തുടരുകയാണ്.
ഇന്ന് ആലപ്പുഴ, തൃശൂര്‍, കാസര്‍കോട് എന്നീ ജില്ലകളൊഴികെ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ കാസര്‍കോടൊഴികെ എല്ലായിടത്തും തുടര്‍ന്നുള്ള മൂന്ന് ദിവസങ്ങളില്‍ സംസ്ഥാനത്താകെയും മഴ പെയ്യുമെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ മഞ്ഞ അലര്‍ട്ടാണ് കേന്ദ്ര കാലാവസ്ഥാവകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. 9ാം തിയ്യതി മലപ്പുറം, വയനാട് ജില്ലകളിലും 10ന് ഇടുക്കിയിലുമാണ് യെല്ലോ അലര്‍ട്ട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കെ എസ് ആര്‍ ടി സി ബസിലെ 70 യാത്രക്കാരില്‍ 68 പേരും സ്ത്രീകള്‍; യാത്രയ്ക്കിടയില്‍ വീട്ടമ്മയുടെ 30,000 രൂപ നഷ്ടപ്പെട്ടു; മുഴുവന്‍ യാത്രക്കാരെയും വിശദമായി പരിശോധിച്ച് കുമ്പള പൊലീസ്, എന്നിട്ടും നഷ്ടപ്പെട്ട പണം കണ്ടെത്താനായില്ല

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page