സ്‌കൂള്‍ ബസ് ബൈക്കിലിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു


കാസര്‍കോട്: സ്‌കൂള്‍ ബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കുമ്പള, എടനാട്, സൂരംബയല്‍, ജി.കെ നഗറിലെ അനില്‍ കുമാറിന്റെ മകന്‍ അവിനാഷ് (21) ആണ് മംഗ്ളൂരുവിലെ ആശുപത്രിയില്‍ മരിച്ചത്.
ഏപ്രില്‍ 19ന് രാവിലെ വിദ്യാനഗര്‍, ഉദയഗിരിയിലാണ് അപകടം. നായന്മാര്‍മൂലയിലെ ലൈറ്റ് ആന്റ് സൗണ്ട് സ്ഥാപനത്തിലെ ജീവനക്കാരനാണ്. പൊവ്വലിലെ വര്‍ക്ക് സൈറ്റിലേക്ക് പോകുന്നതിനിടയിലായിരുന്നു അപകടം ഉണ്ടായത്. അപകടത്തില്‍ വിദ്യാനഗര്‍ പൊലീസ് കേസെടുത്തു. മാതാവ്: പ്രേമ. സഹോദരങ്ങള്‍: അഭിലാഷ്, അജയ്, അജിത്ത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മഞ്ചേശ്വരം പൊസോട്ട് കര്‍ണാടക ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചു; സ്ത്രീകളടക്കം 10 ലധികം യാത്രക്കാര്‍ക്ക് പരിക്ക്, സര്‍വീസ് റോഡിലൂടെ ഓടേണ്ട ബസ് ഓടിയത് ദേശീയപാതയിലൂടെ, നാട്ടുകാര്‍ പ്രതിഷേധിച്ചു
Scroll to top

You cannot copy content of this page