കേരളത്തില്‍ സ്വര്‍ണവില വന്‍ കുതിപ്പില്‍. ദിവസങ്ങളായി തുടരുന്ന മുന്നേറ്റം ഇന്നും പ്രകടമാണ്. 54000 രൂപ കടന്ന് കുതിക്കുന്ന സ്വര്‍ണം എവിടെ നില്‍ക്കുമെന്ന് പറയാന്‍ പറ്റാത്ത അവസ്ഥയാണ്. ചൊവാഴ്ച പവന്റെ വില 720 രൂപ കൂടി 54,360 രൂപയിലെത്തി. ഗ്രാമിന്റെ വിലയാകട്ടെ 90 രൂപ വര്‍ധിച്ച് 6,795 രൂപയുമായി.53,640 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. വരും ദിവസങ്ങളിലും സ്വര്‍ണവിലയില്‍ വലിയ കുറവ് പ്രതീക്ഷിക്കാന്‍ വകയില്ല. ഡോളര്‍ മൂല്യം വര്‍ധിപ്പിച്ചിട്ടുണ്ട്. രൂപ ഇടിയുകയാണ്. എണ്ണ വിലയില്‍ നേരിയ മുന്നേറ്റമുണ്ട്. ഈ മാസം രണ്ടിനാണ് ഏപ്രിലിലെ ഏറ്റവും കുറഞ്ഞ നിരക്ക് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. അന്ന് 50680 രൂപയായിരുന്നു പവന്‍ വില. പിന്നീട് വന്‍ കുതിപ്പാണ് നടത്തിയത്. ഓരോ ദിവസവും സംഖ്യയില്‍ വലിയ മാറ്റമുണ്ടായി. ഒരു ദിവസം രണ്ട് തവണ വില കയറുന്ന അപൂര്‍വ മാറ്റവും വിപണിയില്‍ പ്രകടമായി. ഇതോടെ രണ്ട് മാസത്തിനുള്ളില്‍ 8,000 രൂപയിലേറെയാണ് വര്‍ധനവുണ്ടായത്. നിലവിലെ വിലയ്ക്ക് ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ അഞ്ച് ശതമാനമെന്ന കുറഞ്ഞ പണിക്കൂലിയും ജിഎസ്ടി(മൂന്ന് ശതമാനം)യും പ്രകാരം 59,000 രൂപയെങ്കിലും നല്‍കേണ്ടിവരും.