യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ; സമീപത്ത് മറിഞ്ഞ സ്കൂട്ടറും; കൊലയെന്ന് സംശയം

പട്ടാമ്പി കൊടുമുണ്ട തീരദേശ റോഡിൽ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി.
സംഭവ സ്ഥലത്ത് ഒരു സ്കൂട്ടർ മറിഞ്ഞ് നിലയിൽ കണ്ടെത്തിയിട്ടുണ്ട്.കാങ്ങാട്ടുപടി സ്വദേശി പ്രിവിയ (30) ആണ് മരിച്ചത്. മൃതദേഹത്തിന്റെ സമീപത്തായി ഒരു കത്തിയും അതിന്റെ കവറും കാണപ്പെട്ടു. ഞായറാഴ്ച്ച രാവിലെ എട്ടരയോടെയാണ് വഴിയാത്രക്കാർ മൃതദേഹം കണ്ടത്. ആശുപത്രി ജീവനക്കാരിയാണ് യുവതി. ശനിയാഴ്ച വൈകിട്ട് ജോലി കഴിഞ്ഞു വീട്ടിൽ പോകുന്നതിനിടെ സ്കൂട്ടർ തടഞ്ഞുനിർത്തി കൊലപ്പെടുത്തി എന്നാണ് പൊലീസ് പറയുന്നത്. യുവതിയുടെ വിവാഹ നിശ്ചയം അടുത്തദിവസം നടക്കാനിരിക്കേയാണ് കൊലപാതം. യുവതിയുടെ കാമുകനാണ് പിന്നിലെ എന്നാണ് സംശയം.
ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഫൊറന്സിക്ക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page