വാട്‌സ്ആപ്പ് ഉപയോഗിക്കുന്നതിന് പ്രായപരിധിയില്‍ മാറ്റം; വാട്‌സ്ആപ്പ് ആര്‍ക്കൊക്കെ ഉപയോഗിക്കാം?

വാട്‌സ്ആപ്പ് ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി മെറ്റ പുതുക്കി. പ്രായ പരിധി 16 ല്‍ നിന്ന് 13 ലേക്കാണ് മെറ്റ കുറച്ചത്. മെറ്റയുടെ നടപടിക്കെതിരെ വിമര്‍ശനവുമായി സാമൂഹ്യപ്രവര്‍ത്തകരും ടെക്കികളും രംഗത്തെത്തി. അതെസമയം പുതിയ പരിഷ്‌കാരം യുകെയിലും യൂറോപ്യന്‍ യൂണിയനിലും വ്യാഴാഴ്ച മുതല്‍ നിലവില്‍ വന്നു. ആപ്പ് ഉപയോഗിക്കാനുള്ള പ്രായപരിധി കുറച്ച നടപടിക്കെതിരെ വിമര്‍ശനവുമായി ടെക്കികള്‍ അടക്കമുള്ളവര്‍ രംഗത്തെത്തി. ഭൂരിപക്ഷം രാജ്യങ്ങള്‍ക്കും അനുസൃതമായ പ്രായപരിധിയാണ് ഈ മാറ്റം കൊണ്ടുവരുന്നതെന്നും പരിരക്ഷകള്‍ നിലവിലുണ്ടെന്നും വാട്സ്ആപ്പ് അറിയിച്ചു. മോശം സന്ദേശം അയച്ചയാളെ ബ്ലോക്ക് ചെയ്യാനും ചാറ്റ് റിപ്പോര്‍ട്ടുചെയ്യാനുമുള്ള ഓപ്ഷനും കുട്ടി ഉപയോക്താക്കള്‍ക്ക് ലഭിക്കും. വാട്ട്സ്ആപ്പ് ഓഹരി ഉടമകളുടെ ലാഭത്തിന് ഒന്നാം സ്ഥാനവും കുട്ടികളുടെ സുരക്ഷ രണ്ടാമതുമാണെന്നും കൂട്ടിച്ചേര്‍ത്തു. അതേസമയം മാതാപിതാക്കളുമായി കൂടിയാലോചിക്കാതെ പ്രായ ശുപാര്‍ശ കുറയ്ക്കാനുള്ള മെറ്റയുടെ തീരുമാനം ‘വളരെ നിരുത്തരവാദപരമാണ്’ എന്ന് വിദ്യാഭ്യാസ സെലക്ട് കമ്മിറ്റി അംഗമായ കണ്‍സര്‍വേറ്റീവ് എംപി വിക്കി ഫോര്‍ഡ് പറഞ്ഞു.
മെറ്റയുടെ നടപടിക്കെതിരെ സ്മാര്‍ട്ട്‌ഫോണ്‍ ഫ്രീ ചൈല്‍ഡ് ഹുഡ് എന്ന ഗ്രൂപ്പ് വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. പ്രായം 16-ല്‍ നിന്ന് 13 വയസ്സായി കുറയ്ക്കുന്നത് തെറ്റായ തീരുമാനമാണെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മന:ശാസ്ത്രജ്ഞര്‍, ഡോക്ടര്‍മാര്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, മാനസികാരോഗ്യ വിദഗ്ധര്‍ എന്നിവര്‍ ഉന്നയിക്കുന്ന ആശങ്കയെ മെറ്റ അവഗണിച്ചതിനെതിരെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഭൂരിപക്ഷം രാജ്യങ്ങള്‍ക്കും അനുസൃതമായ പ്രായപരിധിയാണ് നടപ്പിലാക്കിയതെന്നാണ് വാട്സ്ആപ്പിന്റെ നിലപാട്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page