നടി മഞ്ജു പിള്ളയുടെ രണ്ടാം വിവാഹവും ക്ലിക്കായില്ല; എല്ലാം തുറന്ന് പറഞ്ഞ് സുജിത്ത് വാസുദേവ്

മിനി സ്‌ക്രീന്‍-ബിഗ് സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഒരുപോലെ സുപരിചിതയായ നടിയായ മഞ്ജു പിള്ളയും ഛായാഗ്രാഹകന്‍ സുജിത് വാസുദേവും വേര്‍പിരിഞ്ഞുവെന്ന വിവരമാണ് പുറത്തു വരുന്നത്. ഏറെ നാളുകളായി ഇരുവരും വിവാഹമോചനം ചെയ്തുവെന്ന അഭ്യൂഹങ്ങള്‍ എത്തിയിരുന്നു. എന്നാല്‍ ഇതിനോട് മഞ്ജുവോ സുജിത്തോ പ്രതികരിച്ചിരുന്നില്ല. സുജിത്ത് വാസുദേവ് ആണ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടെ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. ലൂസിഫര്‍, എമ്പുരാന്‍ സിനിമകളുടെ ഛായഗ്രാഹകനാണ് സുജിത്ത്. മഞ്ജു പിള്ളയുടെ അടുത്ത കാലത്തെ സിനിമയായ ‘ഹോം’, ‘ഫാലിമി’ എന്നീ സിനിമകളിലെ പ്രകടനത്തെ കുറിച്ചുള്ള ചോദ്യത്തിനാണ് സുജിത്ത് വ്യക്തിജീവിതത്തെ കുറിച്ച് മറുപടി നല്‍കിയത്. 2020 മുതല്‍ മഞ്ജുവുമായി അകന്നു കഴിയുകയാണെന്നും ഡിവോഴ്‌സ് നടപടികള്‍ പൂര്‍ത്തിയായി എന്നും അദ്ദേഹം പറഞ്ഞു. മഞ്ജു ഇപ്പോഴും വളരെ അടുത്ത സുഹൃത്താണെന്നും സുജിത് കൂട്ടിച്ചേര്‍ത്തു. മഞ്ജുവിന്റെ മികച്ച പ്രകടനത്തെ കുറിച്ച് പരസ്പരം ചര്‍ച്ച ചെയ്യുകയും ഇപ്പോഴും സൗഹൃദബന്ധം നിലനിര്‍ത്തുന്നുമുണ്ട്. സിനിമയിലേക്കുള്ള ചുവടുവയ്പ്പിന് മഞ്ജു വഹിച്ച പങ്ക് വളരെ വലുതാണ്” എന്നാണ് സുജിത്ത് വാസുദേവ് പറയുന്നത്.
കുറച്ചു നാളുകള്‍ക്ക് മുന്‍പ് മഞ്ജു പിള്ള തിരുവനന്തപുരത്തു ഫ്‌ലാറ്റ് വാങ്ങിയിരുന്നു. ഇതിന്റെ പാലുകാച്ചല്‍ ചടങ്ങില്‍ സുജിത്ത് എത്തിയിരുന്നില്ല. മകള്‍ക്കൊപ്പമാണ് മഞ്ജു പിള്ള പാലുകാച്ചല്‍ ചടങ്ങില്‍ പങ്കെടുത്തത്. സുജിത്തിന്റെ കൊച്ചിയിലെ ഫ്‌ലാറ്റിന്റെ പാലുകാച്ചലിനും മകള്‍ ഉണ്ടായിരുന്നെങ്കിലും, മഞ്ജു ഇല്ലായിരുന്നു. 2000ല്‍ ആണ് നടി മഞ്ജു പിള്ളയും സുജിത് വാസുദേവനും വിവാഹിതരാകുന്നത്. ഇവര്‍ക്ക് ദയ എന്നൊരു മകളുണ്ട്. സീരിയല്‍ താരം മുകുന്ദനായിരുന്നു ആദ്യ ഭര്‍ത്താവ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page