തിരുവനന്തപുരം: മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ നാലുവരെ സംസ്ഥാനത്ത് താപനില വീണ്ടും ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്രകാലവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാനാണ് സാധ്യത. കൊല്ലം പാലക്കാട് ജില്ലകളില്‍ 39 ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ട, കോട്ടയം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരം, ആലപ്പുഴ, ഏറണാകുളം, കാസര്‍കോട്, മലപ്പുറം ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ചൂടു വര്‍ധിക്കും.