ഇലക്ടറല്‍ ബോണ്ട്; എസ് ബി ഐ സുപ്രീംകോടതിയില്‍ സത്യവാങ് മൂലം സമര്‍പ്പിച്ചു

ന്യൂഹല്‍ഹി: ഇലക്ടറല്‍ ബോണ്ടുകള്‍ സംബന്ധിച്ചു എസ് ബി ഐ സുപ്രീം കോടതിയില്‍ സത്യവാങ് മൂലം സമര്‍പ്പിച്ചു. പാസ്‌വേഡ് സുരക്ഷിതത്വമുള്ള രണ്ടു പിഡിഎഫ് ഫയലുകളിലാണ് രേഖകള്‍ നല്‍കിയത്.
2019 ഏപ്രിലിനും 2024 ഫെബ്രുവരി 15നും ഇടയില്‍ 22,217 ഇലക്ടറല്‍ ബോണ്ടുകളാണ് എസ് ബി ഐ വിതരണം ചെയ്തിട്ടുള്ളത്. ഇതില്‍ 22, 217 ഇലക്ടറല്‍ ബോണ്ടുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പണമാക്കി മാറ്റിയെടുത്തു. ബാക്കിയുള്ള 187 ബോണ്ടുകള്‍ റഡീം ചെയ്യുകയും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ പണം നിക്ഷേപിക്കുകയും ചെയ്തു. 2019 ഏപ്രില്‍ ഒന്നിനും 11നുമിടയില്‍ വാങ്ങിയ 3346 ബോണ്ടുകളില്‍ 1609 എണ്ണം രാഷ്ട്രീയ പാര്‍ട്ടികള്‍ പണമാക്കി. 2019 ഏപ്രില്‍ 12നും 2024 ഏപ്രില്‍ 15നുമിടയില്‍ 20421 ബോണ്ടുകള്‍ വാങ്ങിയതില്‍ 18,871 ബോണ്ടുകള്‍ രാഷ്ട്രീയപാര്‍ട്ടികള്‍ പണമാക്കിയെന്നും സത്യവാങ് മൂലത്തില്‍ പറയുന്നുണ്ട്. ഏതു പാര്‍ട്ടി എത്ര ബോണ്ടുകള്‍ ഏതൊക്കെ രീതിയില്‍ പണമാക്കിയിട്ടുണ്ടെന്ന് സത്യവാങ് മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതു വെള്ളിയാഴ്ച തിരഞ്ഞെടുപ്പു കമ്മീഷന്‍ വെബ് സൈറ്റില്‍ വെളിപ്പെടുത്തും.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page