സെര്‍വിക്കല്‍ ക്യാന്‍സര്‍ ബാധിച്ച സീരിയല്‍ നടി ഡോളി സോഹി മരണത്തിന് കീഴടങ്ങി; സഹോദരി മരിച്ചത് ഇന്നലെ

സെര്‍വിക്കല്‍ ക്യാന്‍സര്‍ ബാധിതയായ ഹിന്ദി സീരിയല്‍ നടി ഡോളി സോഹി അന്തരിച്ചു. ഏറെ കാലമായി അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്ന ഡോളി വെള്ളിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് മരണത്തിന് കീഴടങ്ങിയത്. 48 വയസ്സായിരുന്നു. ഡോളിയുടെ സഹോദരിയും സീരിയല്‍ നടിയുമായ അമന്‍ ദീപ് സോഹിയും ഇന്നലെ മരിച്ചിരുന്നു. മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
ഡോളിയുടേയും അമാന്‍ ദീപയുടേയും സഹോദരന്‍ മനു സോഹിയാണ് സഹോദരിമാരുടെ മരണം അറിയിച്ച് രംഗത്തെത്തിയത്. മുംബൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു ഇരുവരും. ചികിത്സയിലിരിക്കെ അമാന്‍ ദീപ ഇന്നലേയും ഡോളി ഇന്ന് പുലര്‍ച്ചെ നാല് മണിക്കും മരിച്ചു. കഴിഞ്ഞ വര്‍ഷം കീമോതെറാപ്പി സെഷനുശേഷം ഡോളി ഒരു ഫോട്ടോ പങ്കുവെച്ചിരുന്നു. നിങ്ങളുടെ സ്‌നേഹവും പ്രാര്‍ത്ഥനയ്ക്കും എല്ലാവര്‍ക്കും നന്ദിയെന്ന് പറഞ്ഞു കൊണ്ടായിരുന്നു ഫോട്ടോയ്‌ക്കൊപ്പമുള്ള കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. ഈയിടെയായി ജീവിതം ഒരു റോളര്‍ കോസ്റ്ററാണ് എന്നാല്‍ അതിനോട് പോരാടാനുള്ള കരുത്ത് നിങ്ങള്‍ക്കുണ്ടെങ്കില്‍ നിങ്ങളുടെ യാത്ര എളുപ്പമാകുമെന്നും ഡോളി സാമൂഹ്യമാധ്യമങ്ങളില്‍ കുറിച്ചിരുന്നു. എന്നാല്‍ ശ്വാസ കോശത്തിലേക്കും ക്യാന്‍സര്‍ പടര്‍ന്നതിനെ തുടര്‍ന്ന് മരിക്കുകയായിരുന്നു.
ഝനക്, ഭാഭി, മേരി ആഷിഖി തും സെഹി, കും കും ഭാഗ്യ, പരിനീതി തുടങ്ങിയ നിരവധി ഹിന്ദി സീരിയലുകളില്‍ ഡോളി വേഷമിട്ടിട്ടുണ്ട്. ‘കലാശ്’ എന്ന പ്രോഗ്രാമിലൂടെയാണ് താരം സിനിമ രംഗത്തേക്ക് ചുവടുവയ്ച്ചത്. സിനിമയിലൂടെയും ടെലിവിഷന്‍ പ്രോഗ്രാമുകളിലൂടെയും ജനപ്രിയയായ താരത്തിന്റെ വിയോഗത്തില്‍ ദുഃഖത്തിലാണ് ആരാധക ലോകം. അന്‍വീത് ധനോവയാണ് ഡോളിയുടെ ഭര്‍ത്താവ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page