അബ്ദുള്‍നാസര്‍ മദനി ആശുപത്രിയില്‍; ഐസിയുവില്‍ നിരീക്ഷണത്തില്‍

കൊച്ചി: ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് പിഡിപി ചെയര്‍മാന്‍ അബ്ദുള്‍നാസര്‍ മദനിയെ കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മദനി തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സിലാണ്. ഡോക്ടര്‍മാരുടെ സംഘം മദനിയെ നിരീക്ഷിച്ചുവരികയാണ്. ഏതാനും മാസം മുമ്പും മദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇത് മൂന്നാം തവണയാണ് പിഡിപി നേതാവിനെ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം തുടങ്ങിയ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി ചികില്‌സയിലായിരുന്നു മദനി.
ജാമ്യ വ്യവസ്ഥകളില്‍ സുപ്രീംകോടതി ഇളവ് അനുവദിച്ചതോടെ കഴിഞ്ഞ വര്‍ഷം ജൂലൈ 20 നാണ് മദനി കേരളത്തിലെത്തിയത്. ബംഗളൂരു വിട്ട് പോകരുതെന്ന ജാമ്യ വ്യവസ്ഥ എടുത്ത് കളഞ്ഞാണ് കൊല്ലം കരുനാഗപ്പള്ളിയിലേക്ക് മടങ്ങാന്‍ സുപ്രീംകോടതി അനുമതി നല്‍കിയത്. ചികിത്സയ്ക്കായി വേണമെങ്കില്‍ കൊല്ലത്തിന് പുറത്തേക്ക് പൊലീസ് അനുമതിയോടെ പോകാമെന്നും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page