കെജ്‌രിവാളും ഭഗവന്ത് മാനും കുടുംബസമേതം അയോധ്യയിലേക്ക്

ആം ആദ്മി പാർട്ടി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ തിങ്കളാഴ്ച കുടുംബസമേതം അയോധ്യ ശ്രീരാമ ക്ഷേത്രം സന്ദർശിക്കും. പഞ്ചാബ് മുഖ്യമന്ത്രിയും പാർട്ടി നേതാവുമായ ഭഗവന്ത മാനും ഇവർക്കൊപ്പമുണ്ടാകും. കെജ്‌രിവാളിനൊപ്പം ഭാര്യയും മക്കളും രക്ഷിതാക്കളുമാണ് ഉണ്ടാവുക. അയോധ്യ പ്രതിഷ്ഠ കർമത്തിന് കെജ്‌രിവാളിനെ ക്ഷണിച്ചിരുന്നുവെങ്കിലും അദ്ദേഹം ചടങ്ങിൽ പങ്കെടുത്തിരുന്നില്ല. പ്രതിഷ്ഠ കർമവുമായി ബന്ധപ്പെട്ട് സംഘാടകരിൽ നിന്നും ഒരു ക്ഷണക്കത്ത് ലഭിച്ചിരുന്നു. അതിനപ്പുറത്ത് അന്വേഷിച്ചപ്പോൾ ചടങ്ങിലേക്ക് ക്ഷണിക്കാൻ ഒരു സംഘം എത്തുമെന്നും അവർ ക്ഷണപത്രം തന്ന് വ്യക്തിപരമായി ക്ഷണിക്കുമെന്ന് അറിയിച്ചു. എന്നാൽ, അങ്ങനെയൊരു സംഘം ഇതുവരെ തന്നെ ക്ഷണിക്കാൻ എത്തിയിട്ടില്ലെന്ന് കെജ്‌രിവാൾ പ്രതികരിച്ചു.

One thought on “കെജ്‌രിവാളും ഭഗവന്ത് മാനും കുടുംബസമേതം അയോധ്യയിലേക്ക്

  • I subscribed to this wonderful site recently, they give phenomenal content to followers. The site owner has a knack for informing visitors. I’m happy and hope they continue sharing excellent material.

    Reply

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page