എം എല്‍ എ ഇടപെട്ടു; മണിപ്പൂരിലെ കുക്കി വിഭാഗം വിദ്യാര്‍ത്ഥിനിക്ക് മഞ്ചേശ്വരത്ത് സര്‍ക്കാര്‍ താമസ സൗകര്യമായി

കാസര്‍കോട്: മണിപ്പൂരിലെ കലാപ ബാധിത പ്രദേശത്തു നിന്ന് എല്‍ എല്‍ ബി തുടര്‍ പഠനത്തിനു കണ്ണൂര്‍ സര്‍വ്വകലാശാലയുടെ മഞ്ചേശ്വരം കാമ്പസില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥിനിക്കു എം എല്‍ എയുടെ ഇടപെടലിനെ തുടര്‍ന്നു സര്‍ക്കാര്‍ സംവിധാനത്തില്‍ താമസ സൗകര്യം ലഭിച്ചു. അഡ്മിഷന്‍ ലഭിച്ചു മാസങ്ങള്‍ കഴിഞ്ഞെങ്കിലും താമസ സൗകര്യം ലഭ്യമാവാത്തത്തിനാല്‍ പഠനം തുടരാനാവാതെ വിഷമിച്ച കുക്കി വിഭാഗം വിദ്യാര്‍ത്ഥിനി ഗൗലംഗ് മൂണ്‍ഹഓക്കിപ്പിനാണ് പട്ടിക ജാതി വകുപ്പിന്റെ ഹോസ്റ്റലില്‍ പ്രത്യേക അനുമതി പ്രകാരം സര്‍ക്കാര്‍ സൗകര്യമുറപ്പാക്കിയത്. താമസ സൗകര്യം കിട്ടാത്തതിനെ തുടര്‍ന്ന് പഠനാവസരം നഷ്ടപ്പെടുന്ന വിവരം കാമ്പസിലെ വിദ്യാര്‍ത്ഥികള്‍ എ കെ എം അഷ്‌റഫ് എം എല്‍ എയെ അറിയിച്ചു. എം എല്‍ എ അക്കാര്യം വകുപ്പു മന്ത്രിക്കും ഡയറക്ടര്‍ക്കും കൈമാറിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ പ്രത്യേക ഉത്തരവു പുറപ്പെടുവിക്കുകയായിരുന്നു. പഠനാവസരം ലഭിച്ചതില്‍ വിദ്യാര്‍ത്ഥിനി സന്തുഷ്ടി പ്രകടിപ്പിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പളയില്‍ റോഡരുകില്‍ അവശനിലയില്‍ കാണപ്പെട്ട കൊലക്കേസ് പ്രതി മരിച്ചു; സമൂസ റഷീദ് കൊലക്കേസ് പ്രതിയായ ഹബീബ് എന്ന അഭിലാഷിന്റെ മരണകാരണമായത് എലിവിഷം അകത്തു ചെന്നതാണെന്നു പൊലീസ്

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page