സമസ്ത ഇ.കെ. വിഭാഗവും 100 -ാം വാർഷികം ആഘോഷിക്കട്ടെ: കാന്തപുരം

കോഴിക്കോട്: സമസ്ത ഇ. കെ.വിഭാഗവും 100-ാം വാർഷികo നടത്തട്ടെയെന്നു എ.പി. വിഭാഗം നേതാവ് കാന്തപുരം എ.പി.അബൂബക്കർ മുസ്ല്യാർ പറഞ്ഞു. എന്നാൽ ഇതു സംബന്ധിച്ച് വാദ പ്രതി വാദത്തിനില്ലെന്നു അദ്ദേഹം വ്യക്തമാക്കി. 1974 മുതൽ താൻ സമസ്തയിൽ പവർത്തിക്കുന്നു. ജോയിന്റ് സെക്രട്ടറിയായിരുന്നു. പിന്നീട് ജന സെക്രട്ടറിയായി പ്രവർത്തനം തുടരുന്നു. അറുപതാം വാർഷികത്തിൽ സ്വാഗതം പറഞ്ഞതു താനായിരുന്നുവെന്നും കാന്തപുരം പറഞ്ഞു. സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ 100-ാം വാർഷികം 30 ന് കാസർകോട് ചട്ടഞ്ചാലിൽ ആരംഭിക്കുമെന്നു കോഴിക്കോട് വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ആഘോഷം മൂന്നു വർഷം നീണ്ടു നിൽക്കും. വിവിധ മേഖലകളിൽ ഗുണനിലവാരവും സ്വയം പര്യാപ്തതയും വർധിപ്പിക്കാനുതകുന്ന പദ്ധതികൾ ആഘോഷത്തിന്റെ ഭാഗമായി തുടങ്ങും ഇതരമതസ്ഥരുടെ ആഘോഷങ്ങിൽ പങ്കെടുക്കാം. എന്നാൽ മറ്റുള്ളവരുടെ സംസ്ക്കാരo പകർത്താൻ പാടില്ലെന്നു കാന്തപുരം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page