കണ്ണൂർ: ഇരിട്ടി മരാമത്ത് റെസ്‌റ്റ് ഹൗസി നു സമീപം ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രക്കാരനായ വിദ്യാർഥി മരിച്ചു. ഇരിട്ടി മലബാർ കോളജിലെ പ്ലസ് ടു വിദ്യാർഥി കീഴ്പ്പ്പള്ളി കോഴിയോട് തട്ടിലെ ആമിക്കര ഹൗസിൽ ദീ പു ജയപ്രകാശ് (21) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തും ഇതേ കോളജിലെ പ്ലസ്‌ടു വിദ്യാർഥിയുമായ പുന്നാട് പാറേങ്ങാട്ടെ പി.വി.സംഗീത് ശശിയെ (22) കണ്ണൂരിലെ സ്വകാര്യ ആശു പത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്നു തലശ്ശേരി – കുടക് സംസ്ഥാനാന്തര പാതയിൽ മു ക്കാൽ മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
ഉച്ചഭക്ഷണത്തിനായി കോളജ് വിട്ട സമയത്ത് കല്ലുമുട്ടിയിലെ കുടുംബശ്രീ ഹോട്ടലിലേക്കു പോകുമ്പോൾ ആണ് അപക ടം. കൂട്ടുപുഴ ഭാഗത്തുനിന്നു ഇരിട്ടിയിലേക്ക് വന്ന ലോറിയുമായാണ് കൂട്ടിയിടിച്ചത്. ദീപു തൽക്ഷണം മരിച്ചു.
ഒപ്പം ഉണ്ടായിരുന്ന സംഗീത് ശശി അപകട നില തരണം ചെയ്തിട്ടില്ല. പൊലീസാണ് സംഗീത് ശശിയെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. സംസ്കാരം വ്യാഴാഴ്ച വൈകിട്ട് മൂന്നിന് കോളിക്കടവ് പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും. ജയപ്രകാശാണ് ദീ പുവിൻ്റെ പിതാവ്. അമ്മ: മിനി. സഹോദരി: ദിവ്യ (ഗൾഫ്).
