ഭാരതത്തിലെ വിവാഹ സങ്കല്‍പ്പങ്ങളെ തന്നെ മാറ്റിമറിക്കുന്ന ഒരു വിവാഹ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. ഒരേസമയം നാല് യുവതികളെ വിവാഹം കഴിക്കുന്ന വരന്റെ വീഡിയോയാണ് വൈറലായത്. വെള്ള വസ്ത്രവും തലപ്പാവും ധരിച്ചാണ് വരന്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. സര്‍വ്വാഭരണ വിഭൂഷിതകളായ നാല് യുവതികളെ ഇദ്ദേഹം വിവാഹം ചെയ്യുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യപ്പെട്ടത്. ഹോമകുണ്ഡത്തിന് ചുറ്റും വലംവെച്ച ശേഷം ഈ പെണ്‍കുട്ടികള്‍ ഭര്‍ത്താവിന്റെ കാലുതൊട്ട് വന്ദിക്കുന്നതും വീഡിയോയിലുണ്ട്. നേഹ കക്കറിന്റെ ജനപ്രിയ വിവാഹ ഗാനമായ തും ജീത് ഗയേ ഔര്‍ ഹം ഹാരെയുടെ പശ്ചാത്തലത്തിലാണ് ചടങ്ങുകള്‍ മുഴുവനും. വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുമായി എത്തിയത്. അതേസമയം സോഷ്യല്‍ മീഡിയയില്‍ വൈറലാകാന്‍ വേണ്ടിയാണ് അവര്‍ ഇത്തരമൊരു വീഡിയോ ഉണ്ടാക്കി ഷെയര്‍ ചെയ്തതെന്നും ആളുകള്‍ പറയുന്നുണ്ട്.