കണ്ണൂർ: പയ്യന്നൂരിൽ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മരിച്ചു. ഏഴിലോട് അറത്തിപ്പറമ്പ് സ്വദേശി സനലാണ് (18) മരിച്ചത്. ഞായറാഴ്ച വൈകിട്ട് 6 മണിയോടെ സനല്‍ അടക്കം അഞ്ച് സുഹൃത്തുക്കളാണ് പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര കുളത്തിൽ കുളിക്കാനായി ഇറങ്ങിയത്. അതിനിടെയാണ് സനല്‍ മുങ്ങിപ്പോവുകയായിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ ഉടനെ സനലിനെ കരയ്ക്കെത്തിച്ചു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. പിലാത്തറ സ്വദേശിയും കാഞ്ഞങ്ങാട് ചാമുണ്ഡി കുന്നിൽ വാടകവീട്ടിൽ താമസിക്കുന്ന പടിഞ്ഞാറെ പുരയിൽ സുരേഷിന്റെയും രമണിയുടെയും മകനാണ്. സ്വാതിക, സഞ്ജിത്ത് സഹോദരങ്ങളാണ്.