കണ്ണൂര്‍: മേലെചൊവ്വ ക്ഷേത്ര കുളത്തിൽ കുളിക്കാനിറങ്ങിയ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അണ്ടത്തോട് പാച്ചാന്‍ വയലില്‍ ജലീല്‍-ഷമീമ ദമ്പതികളുടെ മകന്‍ മുഹമ്മദ് സാഫ്(15) ആണ് മരിച്ചത്. ചൊവ്വാഴ്ച്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് അപകടം. കുളിക്കുന്നതിനിടെ മുങ്ങി താഴുകയായിരുന്നു. ഇതുകണ്ട കൂട്ടുകാരനാണ് പരിസരവാസികളെ വിവരം അറിയിച്ചത്. തുടർന്ന് അഗ്നിരക്ഷാസേനയുടെ റെസ്ക്യൂ ടീം എത്തി മുങ്ങിയെടുത്തു. ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലുംരക്ഷിക്കാനായില്ല. കക്കാട് ഭാരതീയ വിദ്യാഭവന്‍ പത്താം ക്‌ളാസ് വിദ്യാര്‍ത്ഥിയാണ്.മൃതദേഹം കണ്ണൂര്‍ ടൗണ്‍ പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി ജില്ലാആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കബറടക്കം ബുധനാഴ്ച നടക്കും. സമീറയാണ് സഹോദരി