സോഷ്യല്‍ മീഡിയ വഴി പല വീഡിയോകളും നമ്മള്‍ കാണാറുണ്ട്. അത്തരം വിഡിയോകളൊന്നും മാധ്യമങ്ങളിലൊന്നും കാണാറില്ല. എന്നാല്‍ ഇന്ന് പല വാര്‍ത്തകളും വൈറലാകുന്നത് സോഷ്യല്‍ മീഡിയവഴിയാണ്. എന്നാല്‍ അടുത്തിടേ വൈറലായത് ഒരമ്മയും ആ അമ്മയുടെ പൊന്നോമനയായ ആട്ടിന്‍ കുട്ടിയുമാണ്. ഇരുവരും ട്രെയിന്‍ യാത്ര ചെയ്തപ്പോഴുണ്ടായ സംഭവവാണ് വൈറലാകുന്നത്. ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ ആര് ഒപ്പമുണ്ടായാലും ടിക്കറ്റെടുക്കണം. എന്നാല്‍ തന്റെ വളര്‍ത്തു മൃഗമായ ആടിന് ട്രെയിന്‍ ടിക്കറ്റെടുത്ത ഒരു അമ്മയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ടിടിഇ ടിക്കറ്റ് പരിശോധിക്കാന്‍ എത്തിയപ്പോള്‍ തന്റെ ടിക്കറ്റ് അവര്‍ കാണിക്കുന്നു. ആടിനും ടിക്കറ്റെടുത്തിട്ടുണ്ടോ എന്ന് ടിടിഇ ചോദിക്കുമ്പോള്‍ അതെ എന്ന് പറഞ്ഞ് ഒരു ചെറുപുഞ്ചിരിയോടെ അവര്‍ രണ്ടാമതൊരു ടിക്കറ്റ് ഉയര്‍ത്തിക്കാട്ടുന്നതും വീഡിയോയില്‍ കാണാം. ടിടിഇ പോലും അമ്പരന്നുപോയ നിമിഷമായിരുന്നു അത്. എക്സില്‍ പങ്കുവെച്ച ഈ വീഡിയോ നിമിഷങ്ങള്‍ക്കുള്ളിലാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായത്. ആ അമ്മയുടെ നിഷ്‌കളങ്കതയും ലാളിത്യവുമാണ് കാഴ്ച്ചക്കാരുടെ മുഖത്തും ചിരി വിടര്‍ത്തുന്നത്. ആടിനെ വീട്ടിലെ ഒരു അംഗത്തെപ്പോലെ അവര്‍ കരുതുന്നതിനാലാണ് ടിക്കറ്റെടുത്തതെന്നും ആളുകള്‍ വീഡിയോക്ക് താഴെ കമന്റ് ചെയ്യുന്നു.
ഡി പ്രശാന്ത് നായര്‍ എന്നയാളാണ് ട്വിറ്റര്‍ വഴി ഈ സംഭവം പങ്ക് വച്ചത്.