ഗുരുവായൂരിൽ തെരുവുനായ ആക്രമണം; ദർശനത്തിനെത്തിയ 4 വയസ്സുള്ള കുട്ടിയെ നായ്ക്കൾ ആക്രമിച്ചു
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര പരിസരത്ത് തെരുവ് നായ ആക്രമണം. ദർശനത്തിനെത്തിയ 4 വയസ്സുകാരനെ നായ്കൾ കടിച്ചു.കെ.റ്റി.ഡി.സി. ഹോട്ടൽ നന്ദനത്തിന്‍റെ പാർക്കിംഗിൽ വച്ചാണ് 3 നായകൾ കുട്ടിയെ ആക്രമിച്ചത്. കണ്ണൂർ സ്വദേശികളായ രഞ്ജിത്ത്- നീതു ദമ്പതികളുടെ മകൻ ദ്യുവിത്തിനാണ് കടിയേറ്റത്. സാരമായി പരിക്കേറ്റ കുട്ടിയെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദർശനം കഴിഞ്ഞ ഹോട്ടൽ പാർക്കിംഗ് നിന്ന് മടങ്ങവെയാണ് നായ്ക്കൾ കൂട്ടമായി എത്തി കടിച്ചത്. നായ്ക്കൾ കയറാതിരിക്കാനുള്ള സുരക്ഷ ഒരുക്കാൻ ഹോട്ടൽ അധികൃതർക്ക് കഴിഞ്ഞില്ലെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു