കാപ്പ കേസിലെ പ്രതിയെ സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തി; പ്രതിയുടെ 60,000 രൂപ വിലയുള്ള പേന അടിച്ചുമാറ്റി പോലീസ് ഉദ്യോഗസ്ഥന്‍

പാലക്കാട്: പ്രതിയുടെ 60,000 രൂപ വിലയുള്ള പേന എസ്എച്ച്ഒ കൈവശപ്പെടുത്തിയതായി ആരോപണം. പാലക്കാട് തൃത്താല പൊലീസ് സ്റ്റേഷനിലാണ് സേനയെ നാണം കെടുത്തിയ സംഭവം. ഞാങ്ങാട്ടിരി സ്വദേശി ഫൈസലിന്റെ പക്കല്‍ ഉണ്ടായിരുന്ന മൗണ്ട് ബ്ലാങ്ക് പേനയാണ് എസ്എച്ച്ഒ വിജയകുമാര്‍ കൈവശപ്പെടുത്തിയത്. സംഭവത്തില്‍ പൊലീസുകാരനെതിരെ വകുപ്പുതല നടപടിക്ക് ജില്ലാ പൊലീസ് മേധാവി തന്നെ ശുപാര്‍ശ നല്‍കി. ഗുരുതര കൃത്യവിലോപം എസ്എച്ച്ഒയുടെ ഭാഗത്തുനിന്ന് ഉണ്ടായതായാണ് ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ട്. കാപ്പ നടപടികള്‍ക്ക് വേണ്ടി സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തിയപ്പോഴാണ് ഫൈസലിന്റെ പേന എസ്.എച്ച്.ഒ കൈവശപ്പെടുത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page