മംഗലൂരു: കർണാടകയിലെ ചാമരാജനഗര്‍ ജില്ലയിൽ സ്‌കൂളില്‍ ദേശീയ ഗാനം ആലപിക്കുന്നതിനിടെ പത്താംതരം വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. നിര്‍മല സ്‌കൂള്‍ വിദ്യാര്‍ഥിനി പെലീസയാ(15)ണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് സംഭവം. രാവിലെ പത്തുമണിയോടെ പ്രാര്‍ത്ഥന നടക്കുന്നതിനിടെ പെണ്‍കുട്ടി കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
പെലീസ അനാഥാലയത്തിന്‍റെ ഹോസ്റ്റലില്‍ താമസിച്ചു വരികയായിരുന്നു. സംസ്‌കാര ചടങ്ങിന് ശേഷം സ്‌കൂള്‍ മാനേജ്മെന്റിന്റെയും സുഹൃത്തുക്കളുടെയും മൊഴിരേഖപ്പെടുത്തുമെന്ന് പോലീസ് പറഞ്ഞു. മരണം സംബന്ധിച്ച് സ്‌കൂളിലെ ചിലര്‍ ദുരൂഹത ഉന്നയിച്ചിട്ടുണ്ട്.
