മണ്ണാറശാല അമ്മ ഉമാദേവി അന്തര്‍ജനം അന്തരിച്ചു

ഹരിപ്പാട്: മണ്ണാറശാല അമ്മ ഉമാദേവി അന്തര്‍ജനം (96) അന്തരിച്ചു. മണ്ണാറശാല ഇല്ലത്ത് ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. കോട്ടയം മാങ്ങാനം ചെമ്പകനല്ലൂര്‍ ഇല്ലത്ത് സുബ്രഹ്‌മണ്യന്‍ നമ്പൂതിരിയുടെയും രുക്മിണിദേവി അന്തര്‍ജനത്തിന്റെയും മകളാണ് ഉമാദേവി അന്തര്‍ജനം.
വലിയമ്മയായിരുന്ന സാവിത്രി അന്തര്‍ജനം 1993 ഒക്ടോബര്‍ 24-ന് സമാധിയായപ്പോഴാണ് ഉമാദേവി അന്തര്‍ജനം മണ്ണാറശാല അമ്മയായി ചുമതലയേറ്റത്. 1995 മാര്‍ച്ച് 22ന് ക്ഷേത്രത്തില്‍ പൂജ തുടങ്ങി.
1949ല്‍ മണ്ണാറശാല ഇല്ലത്തെ എം ജി നാരായണന്‍ നമ്പൂതിരിയെ വിവാഹംകഴിച്ചതോടെയാണ് മണ്ണാറശാല കുടുംബാംഗമായത്. മണ്ണാറശാല നാഗരാജക്ഷേത്രത്തിലെ പൂജാകര്‍മ്മങ്ങള്‍ നടത്തുന്ന അന്തര്‍ജനങ്ങളാണ് ‘മണ്ണാറശാല അമ്മ’ എന്ന പേരില്‍ അറിയപ്പെടുന്നത്. പൂജാരിണിയായ ഈ അന്തര്‍ജനത്തെ ‘വലിയമ്മ’ എന്നാണ് വിളിക്കുന്നത്. ക്ഷേത്രത്തിലെ പ്രധാന പൂജകളെല്ലാം അമ്മയാണ് നടത്തുക. മണ്ണാറശാല ഇല്ലത്ത് വിവാഹം കഴിച്ചെത്തുന്ന ഏറ്റവും മുതിര്‍ന്ന അംഗമാണ് മണ്ണാറശാല അമ്മയായി സ്ഥാനമേല്‍ക്കുന്നത്.
കേരളത്തിലെ അതിപുരാതനവും അന്താരാഷ്ട്ര പ്രശസ്തവുമായ നാഗരാജാവിനുള്ള (അനന്തന്‍, വാസുകി) ഒരു ക്ഷേത്രമാണ് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സ്ഥിതിചെയ്യുന്ന മണ്ണാറശ്ശാല നാഗരാജ ക്ഷേത്രം.
ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളില്‍ ഒന്നാണ് ഉരുളി കമഴ്ത്തല്‍. സന്താന സൗഭാഗ്യത്തിനായി ധാരാളം ഭക്തജനങ്ങള്‍ ക്ഷേത്രത്തില്‍ എത്തി ‘ഉരുളി കമഴ്ത്തല്‍’ വഴിപാടു കഴിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS
നീലേശ്വരത്ത് മദ്യഷോപ്പിലെ കവര്‍ച്ച: സംഘം ആദ്യം അകത്തു കടക്കാന്‍ ശ്രമിച്ചത് ചുമര്‍ തുരന്ന്; മദ്യക്കുപ്പികള്‍ ദ്വാരത്തിലൂടെ ഊര്‍ന്നുവീഴാന്‍ തുടങ്ങിയതോടെ അടവുമാറ്റി, പിന്നില്‍ പ്രൊഫഷണല്‍ സംഘം

You cannot copy content of this page