പൊലീസ് സ്റ്റേഷനിൽ എത്തിയ അതിഥിയെ കണ്ട് ഞെട്ടി പൊലീസുകാർ
കാസർകോട്: കാസർകോട് കുമ്പള പൊലീസ് സ്റ്റേഷൻ പരിസരത്ത് എത്തിയ അതിഥിയെ കണ്ട് പരിഭ്രാന്തരായി പൊലീസുകാരും നാട്ടുകാരും. പത്തി വിടർത്തിയെത്തിയ വലിയ മൂർഖൻ പാമ്പാണ് പൊലീസിനെയും സ്റ്റേഷനിൽ എത്തിയവരെയും ഒരു പോലെ ഭീതിയിലാഴ്ത്തിയത്. സ്റ്റേഷനു മുന്നിൽ പാർക്ക് ചെയ്ത വാഹനത്തിന് അടിയിലായിരുന്നു മൂർഖൻ.ആളുകൂടിയതോടെ പത്തി വിടർത്തി നിന്ന പാമ്പ് പോകാൻ കൂട്ടാക്കിയതുമില്ല. തുടർന്ന് പൊലീസുകാർ വിവരം അറിയിച്ചതിന്‍റെ അടിസ്ഥാനത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പിടികൂടി.വിവിധ കേസുകളിൽ പിടികൂടിയ വാഹനങ്ങൾ സ്റ്റേഷനു സമീപം പാർക്ക് ചെയ്തിരിക്കുന്നതിന് സമീപത്ത് കൂടുതൽ പാമ്പുകളുണ്ടാകാമെന്നാണ് ആശങ്ക