കണ്ണൂർ: തളിപ്പറമ്പ് മുക്കോലയിൽ 9 വയസ്സുകാരനായ വിദ്യാർത്ഥിക്ക് തെരുവ് നായയുടെ കടിയേറ്റു.
ഞാറ്റുവായല്‍ കണ്ടിവാതുക്കലിലെ ഫഹദ് സല്‍മാനാണ് ചൊവ്വാഴ്ച വൈകുന്നേരം നായയുടെ കടിയേറ്റത്. തളിപ്പറമ്പ് ഗവ. മാപ്പിള യു.പി സ്‌ക്കൂളിലെ വിദ്യാര്‍ത്ഥിയായ ഫഹദ് സല്‍മാന്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇടതു കാലിനാണ് ആഴത്തിലുള്ള മുറിവേറ്റത്. അതേസമയം ശനിയാഴ്ച കണ്ണൂർ പിലാത്തറയിൽ യുവതിക്ക് നേരെ തെരുവുനായ ആക്രമണമുണ്ടായിരുന്നു. ആശാവർക്കറായ രാധാമണിയെയാണ് തെരുവുനായക്കൂട്ടം ആക്രമിച്ചത്. ക്ലോറിനേഷന് പോയപ്പോഴയിരുന്നു ആക്രമണം ഉണ്ടായത്.