ആലപ്പുഴ: വീട്ടമ്മയെ ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹരിപ്പാട് വെട്ടുവേനി സജീവ് ഭവനിൽ തങ്കമണി (63) ആണ് മരിച്ചത്. രാവിലെ നടക്കാനിറങ്ങിയ ഇവർ തിരിച്ചെത്താത്തതിനെ തുടർന്ന് നാട്ടുകാരും ബന്ധുക്കളും നടത്തിയ തിരച്ചിലിനെടുവിലാണ് ഓടയിൽ മൃതദേഹം കണ്ടെത്തിയത്.ഓട ഇടിഞ്ഞ് പാർശ്വഭിത്തിയുടെ അവശിഷ്ടങ്ങൾ ശരീരത്തിൽ വീണ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഹരിപ്പാട് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.