21 ദിവസം മാത്രം പ്രായമായ മകളെ വിറ്റത് നാലുലക്ഷം രൂപയ്ക്ക്, അമ്മയടക്കം മൂന്നുപേര്‍ അറസ്റ്റില്‍
കൊല്‍ക്കത്ത: 21 ദിവസം പ്രായമായ മകളെ മറ്റൊരു സ്ത്രീക്ക് വിറ്റ കേസില്‍ യുവതി അറസ്റ്റില്‍. നാലുലക്ഷം രൂപക്കാണ് വില്‍പന നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കൊല്‍ക്കത്തയിലെ നൊനഡംഗയിലെ റെയില്‍ കോളനിയില്‍ താമസിക്കുന്ന രൂപാലി മൊണ്ടല്‍, ഇടനിലക്കാരായ രൂപ ദാസ്, സ്വപ്ന സര്‍ദാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അയല്‍വാസി പ്രതിമ ഭുയിന്‍യയുടെ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് ആനന്ദപൂര്‍ പോലീസ് എത്തിയത്. പൊലീസ് ചോദ്യം ചെയ്തെങ്കിലും യുവതി ഇക്കാര്യം ആദ്യം നിഷേധിച്ചിരുന്നു. പിന്നീടാണ് വില്‍പന പുറത്തു പറഞ്ഞത്. വിവാഹം കഴിഞ്ഞ് 15 വര്‍ഷമായിട്ടും കുട്ടികളില്ലാത്ത മിഡ്നാപൂരിലെ കല്യാണി ഗുഹയാണ് കുഞ്ഞിനെ പണം കൊടുത്ത് വാങ്ങിയത്. മൂന്നുപേരെയും അറസ്റ്റുചെയ്ത ശേഷം ഇവരുടെ പക്കലില്‍ നിന്ന് കുഞ്ഞിനെ രക്ഷപ്പെടുത്തി ശിശു സംരക്ഷണ കേന്ദ്രത്തില്‍ ഏല്‍പ്പിച്ചു.