കാസർകോട്: തന്‍റെ രൂപം ഒരു സിനിമാ നടന് യോജിച്ചതല്ലെന്ന് കരുതിയ കാലം ഉണ്ടായിരുന്നതായി മികച്ച സ്വഭാവ നടനുള്ള സംസ്ഥാന ഫിലിം അവാർഡ് നേടിയ പിപി കുഞ്ഞികൃഷ്ണൻ മാസ്റ്റർ. മമ്മൂട്ടി ഉൾപ്പെടെയുള്ള സിനിമാ താരങ്ങൾക്ക് ഒപ്പം അവാർഡ് നേടാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. സിനിമയിലേക്കുള്ള പ്രവേശനം തീർത്തും അപ്രതീക്ഷിതമായിരുന്നു എന്നും ആദ്യ സിനിമയായ ‘ന്നാ താൻ കേസ് കൊട്’ ജീവിതം മാറ്റി മറിച്ചതായും പിപി കുഞ്ഞികൃഷ്ണൻ മാസ്റ്റർ കാരവൽ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ആദ്യ സിനിമക്ക് ശേഷം 11 സിനിമകളിൽ അഭിനയിച്ചു. പ്രമുഖ നടന്മാരോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് സന്തോഷം നൽകുന്നുണ്ട്. സിനിമാ നടൻ ആയില്ലെങ്കിൽ അധ്യാപക ജോലിയിൽ നിന്ന് വിരമിച്ച ശേഷം കൃഷിയിൽ സജീവമാകാനോ ,സജീവ പൊതു പ്രവർത്തകനോ ആകാനോ ആയിരുന്നു ആഗ്രഹിച്ചിരുന്നത്. നാടകമായിരുന്നു കലാ മേഖലയിലേക്ക് കാൽവെക്കുന്നതിന് തെന്ന സഹായിച്ചതെന്നും കുഞ്ഞികൃഷ്ണൻ മാസ്റ്റർ പറഞ്ഞു. പതിനെട്ട് വയസ്സുമുതൽ നാടകങ്ങളിൽ അഭിനയിച്ചിരുന്നു. തടിയന്‍ കൊവ്വല്‍ മനീഷ തീയേറ്റേഴ്‌സ് തെരുവ് നാടകങ്ങളിലൂടെയാണ് സജീവമായത്. എകെജി കലാവേദി, മാണിയാട്ട് കോറസ് കലാസമിതി തുടങ്ങിയ ടീമിന്റെ ഒപ്പവും നാടകങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങളിലെത്തി. ജീവിതത്തിലും സരസനും ജനകീയനുമായ നാട്ടുകാരുടെ പ്രിയപ്പെട്ട ഹിന്ദി മാഷ് തന്‍റെ സിനിമാ അനുഭവങ്ങൾ പങ്കു വെക്കുന്നു.
..അഭിമുഖത്തിന്‍റെ പൂർണ്ണ രൂപം കാരവൽ മീഡിയാ യുട്യൂബ് പേജിൽ കാണാൻ ക്ലിക്ക് ചെയ്യുക Link