പൂന: സിറ്റിയില്‍ പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ ഭാര്യയെയും മരുമകനെയും വെടിവച്ചു കൊന്നശേഷം സ്വയം വെടിവച്ചു മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ 3.30നാണ് സംഭവം. അമരാവതി ജില്ലയില്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് പോലീസ് (എസിപി) ആയി നിയമിതനായ ഭരത് ഗെയ്ക്വാദ് (57) ആണ് ഭാര്യ മോനി ഗെയ്ക്വാദ് (44)നെയും മരുമകന്‍ ദീപക് ഗെയ്ക്വാദ് (35)നെയും വെടിവച്ചു കൊന്നത്.
പുലര്‍ച്ചെ വീട്ടിലെത്തിയ അമരാവതി ഭരത് ഗൈക്ക്വാഡ്(57) ഭാര്യയെ വെടിവച്ചു കൊല്ലുകയായിരുന്നു. ശബ്ദം കേട്ട് മകനും മരുമകനും വാതില്‍ തുറന്നപ്പോഴാണ് മരുമകന്റെ നെഞ്ചത്തു വെടിയുണ്ട തറച്ചതെന്നു പറയുന്നു. പിന്നീട് ഗൈക്ക് വാഡും സ്വയം വെടിവച്ചു മരിച്ചു. പൂനെ ബാനര്‍ ഏരിയയിലുള്ള സിഎസിപിയുടെ ബംഗ്ലാവിലായിരുന്നു കൂട്ടക്കൊല. കാരണം വ്യക്തമായിട്ടില്ലെന്നു പൊലീസ് കേന്ദ്രങ്ങള്‍ പറഞ്ഞു. ഗെയ്ക്വാദിന്റെ മാതാവും രണ്ട് ആണ്‍മക്കളും മറ്റ് കുടുംബാംഗങ്ങളും വെടിവെപ്പ് നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ആത്മഹത്യാ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും സംഭവത്തിന് പിന്നിലെ കാരണം സ്ഥിരീകരിക്കാന്‍ അന്വേഷണം നടക്കുകയാണെന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ശശികാന്ത് ബോറാട്ടെ പറഞ്ഞു.