റിയാദ്: അവധിക്ക് നാട്ടില്‍ പോകാനുള്ള ഒരുക്കങ്ങള്‍ക്കിടെ പ്രവാസി ഹൃദയാഘാതമൂലം മരണപ്പെട്ടു. തിരുവനന്തപുരം പൊട്ടക്കുളം സ്വദേശി ആനന്ദ് ഭവനില്‍ ആനന്ദന്‍ നാടാര്‍(60) ആണ് മരിച്ചത്. കഴിഞ്ഞ 20 വര്‍ഷത്തോളമായി റിയാദിലെ നിര്‍മാണ മേഖലകളില്‍ ടൈല്‍ ഫിക്‌സറായി ജോലി ചെയ്തുവരികയായിരുന്നു.
ഒരാഴ്ചയായി വിട്ടുമാറാത്ത പനിയും മറ്റു ദേഹാസ്വാസ്ഥ്യവും കാരണം സ്വകാര്യ ക്ലിനിക്കുകളില്‍ ചികിത്സതേടിയിരുന്നു. എന്നാല്‍ കാര്യമായ മാറ്റമൊന്നും കാണാത്തതിനാല്‍ തുടര്‍ ചികിത്സ നാട്ടില്‍ പോയി തേടാന്‍ തീരുമാനിച്ചിരുന്നു. മലാസിലെ താമസ സ്ഥലത്തുനിന്നും എയര്‍പോര്‍ട്ടില്‍ പോകുന്നതിനുള്ള ഒരുക്കങ്ങള്‍ക്കിടെ, കുളിക്കാന്‍ കയറുന്നതിനിടയില്‍ തളര്‍ന്നു വീണു. തുടര്‍ന്ന് സുഹൃത്തുക്കള്‍ വിവിധ മലയാളി സംഘടനകളുടെ സഹായത്തോടെ ആംബുലന്‍സ് എത്തിക്കാനുള്ള ശ്രമം നടത്തുന്നിനിടേ മരിക്കുകയായിരുന്നു. ആംബുലന്‍സ് ജീവനക്കാരുടെ പരിശോധനയില്‍ മരണം സ്ഥിരീകരിക്കുകയും, തുടര്‍ നടപടികള്‍ക്കായി മൃതദേഹം സുമേഷി ആശുപത്രിയിലേക്ക് മറ്റുകയും ചെയ്തു. ഭാര്യ ശോഭ, മക്കള്‍ ഹേമന്ത്, നിഷാന്ത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.