ന്യൂഡല്‍ഹി: അടുത്ത വര്ഷം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നൊരുക്കം ശക്തമാക്കി മുന്നണികള്‍. കോണ്‍ഗ്രസ്സ് നയിക്കുന്ന യുപിഎ മുന്നണിയുടെ നേതൃത്വത്തില്‍ ബംഗ്ലുരൂവില്‍ വിശാല പ്രതിപക്ഷ കൂട്ടായ്മ യോഗം ചേര്‍ന്ന് ഒന്നിച്ച് നില്‍ക്കാന്‍ ആഹ്വാനം ചെയ്തു. 26 പാര്‍ട്ടികളാണ് ഈ കൂട്ടായ്മയില്‍ പങ്കെടുത്തത്. ഇന്ത്യന്‍ നാഷണല്‍ ഡവലപ്‌മെന്റ്ക ഇന്‍ക്ലുസീവ് അലയന്‍സ് അഥവാ ഇന്ത്യ (INDIA) എന്നാണ് കൂട്ടായ്മക്ക് പേരിട്ടിരിക്കുന്നത്. പ്രതിപക്ഷ കൂട്ടായ്മ യോജിപ്പിന്റെ മേഖലകള്‍ ചര്‍ച്ച ചെയ്യുകയും അടുത്ത യോഗം മുംബൈയില്‍ ചേരാന്‍ തീരുമാനിക്കുകയും ചെയ്തു. മുന്നണി കണ്‍വീനറെയും 11 അംഗ കോര്‍ഡിനേഷന്‍ കമ്മിറ്റി അംഗങ്ങളെയും അടുത്ത യോഗത്തിലായിരിക്കും തെരഞ്ഞെടുക്കുക.
26 പാര്‍ട്ടികള്‍ ബംഗലൂരുവിലെ യോഗത്തില്‍ പങ്കെടുത്തത് പ്രതിപക്ഷ കൂട്ടായ്മക്ക് നേതൃത്വം വഹിക്കുന്ന കോണ്‍ഗ്രസ്സിന് ആത്മവിശ്വാസം പകരുന്നുണ്ട്.ഇനി പോരാട്ടം വിശാല മുന്നണിയായ ഇന്ത്യയും മോദിയും തമ്മിലായിരിക്കുമെന്നാണ് കൂട്ടായ്മക്ക് ശേഷം രാഹുല്‍ ഗാന്ധി പ്രതികരിച്ചത്.ഇന്ത്യ എന്ന ആശയത്തോട് പോരാടാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ലെന്നും വ്യത്യസ്ത ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടമായിരിക്കുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കുന്നു. പ്രതിപക്ഷം വിശാല മുന്നണി രൂപീകരിച്ചതോടെ ഭരണകക്ഷിയായ എന്‍ഡിഎയും ഡല്‍ഹിയില്‍ മുന്നണി യോഗം ചേര്‍ന്നു.39 പാര്‍ട്ടികളാണ് എന്‍ഡിഎ മുന്നണി യോഗത്തിനെത്തിയത്. പ്രതിപക്ഷ യോഗത്തിന് പിന്നാലെ നടന്ന എന്‍ഡിഎ യോഗത്തെ പരിഹസിച്ചുകൊണ്ട് കോണ്‍ഗ്രസ്സ് നേതാവ് മല്ലികാര്‍ജ്ജുന്‍ ഗാര്‍ഖെ രംഗത്തെത്തി. എന്‍ഡിഎ മുന്നണി യോഗത്തിനെത്തിയ പല പാര്‍ട്ടികളെകുറിച്ചും മുന്‍പ് കേട്ടിട്ടു പോലുമില്ലെന്നായിരുന്നു ഗാര്‍ഖെയുടെ പരിഹാസം. പ്രതിപക്ഷ ഐക്യം കണ്ട് ഭയന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എന്‍ഡിഎ യോഗം വിളിച്ചതെന്നും ഗാര്‍ഖെ ആരോപിക്കുന്നു.ജനാധിപത്യത്തെയും ഭരണഘടനയെയും രക്ഷിക്കാനാണ് 11 സംസ്ഥാനങ്ങളിലെ 26 പാര്‍ട്ടികള്‍ യോജിച്ച് പ്രവര്‍ത്തിക്കുന്നതെന്നും ഗാര്‍ഖെ വ്യക്തമാക്കുന്നു.
എന്നാല്‍ എന്‍ഡിഎയില്‍ ഒരു പാര്ട്ടി ക്കും വലുതെന്നോ ചെറുതെന്നോ ഉള്ള പരിഗണനയോ വിവേചനമോ ഇല്ലെന്നും എല്ലാ പാര്ട്ടിുകള്ക്കും ചര്ച്ചരയിലും തീരുമാനത്തിലും പങ്കാളിത്തത്തിലും തുല്യപരിഗണനയാണെന്നും ഗാര്‍ഖെയുടെ ആക്ഷേപത്തോട് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചു. എന്‍ ഡിഎ ലക്ഷ്യമിടുന്നതു പുതിയ ഇന്ത്യ, വികസിത രാഷ്ട്രം എന്ന സങ്കല്‍പ്പത്തിലാണ്. ജനങ്ങളിലുള്ള പ്രദേശങ്ങളിലുമുള്ള പ്രതീക്ഷയാണ് അതിന്റെ അടിസ്ഥാനം. .എന്‍ഡിഎ ഘടക കക്ഷികള്‍ തമ്മില്‍ പരസ്പരം ഏറ്റുമുട്ടലോ വടംവലിയോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.അതേസമയം യു പി എ വൈരുധ്യങ്ങളുടെ കൂടാരമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപിക്കുന്നു. നിഷേധത്തിന്റെ ഒത്തുചേരലാണത്. കുടുംബാധിപത്യവും അഴിമതിയുമാണ് അതിന്റെത മുഖമുദ്രയെന്നും പ്രധാന മന്ത്രി കുറ്റപ്പെടുത്തി. എന്‍ ഡി എ ഭാരതത്തെകുറിച്ചാണ് പറയുന്നത്.അടിസ്ഥാന ജനവിഭാഗങ്ങളെകുറിച്ചും, ആദിവാസികളും പട്ടിക വര്‍ഗ്ഗങ്ങളുമടക്കമുള്ള പാര്‍ശ്വവത്കരിക്കപ്പെട്ടിരിക്കുന്നവരെകുറിച്ചുമാണ് എന്‍ ഡി എ പറയുന്നതും പ്രവര്ത്തി ക്കുന്നതുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു . കേരളത്തില്‍ പരസ്പരം കടിച്ചു കീറാന്‍ നില്ക്കു ന്ന കോണ്ഗ്രുസും സി പി എമ്മും കര്ണ്ണാവടകയില്‍ തോളില്‍ കൈയിട്ടു നില്ക്കു ന്നു. ഇവര്‍ അടുത്തു നില്‍ക്കും.എന്നാല്‍ ഒന്നിച്ചു നടക്കില്ലെന്നും പ്രതിപക്ഷ ഐക്യ ശ്രമത്തെ പരിഹസിച്ചുകൊണ്ട് പ്രധാനമന്ത്രി വ്യക്തമാക്കുന്നു.
മുന്നണി ശക്തിപ്പെടുത്തലും വിപൂലീകരണവും ഊര്‍ജ്ജിതമായതിനൊപ്പം ആരോപണ പ്രത്യാരോപണം കൊഴുക്കുകയാണ്. ദേശീയ തലത്തിലെ പടയൊരുക്കം അധികം വൈകാതെ സംസ്ഥാന രാഷ്ട്രീയത്തിലും പ്രകടമാകും. എന്ത് വിലകൊടുത്തും ഇത്തവണ എന്‍ഡിഎ അധികാരത്തിലെത്തുന്നത് തടയുകയെന്ന ലക്ഷ്യത്തോടെ പ്രതിപക്ഷം കച്ചമുറുക്കുമ്പോള്‍ തുടര്‍ച്ചയായി മൂന്നാം അങ്കവും ജയിക്കാനുള്ള അമ്പുകള്‍ തങ്ങളുടെ ആവനാഴിയിലുണ്ടെന്ന ശുഭാപ്തി വിശ്വാസത്തിലാണ് എന്‍ഡിഎ.