പയ്യന്നൂര്‍: മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി നവജാത ശിശു മരണപ്പെട്ടു. പയ്യന്നൂരിലാണ് സംഭവം. കണ്ടങ്കാളി മാവിച്ചേരിയിലെ കാവേരി നിലയത്തില്‍ താമസിക്കുന്ന യു സതീശന്റെയും രാധികയുടെയും ഇരട്ടക്കുട്ടികളില്‍ ഒരാളാണ് മരണപ്പെട്ടത്. 49 ദിവസം പ്രായമുള്ള ആണ്‍ കുഞ്ഞാണ് മരിച്ചത്.
ബുധനാഴ്ച പുലര്‍ച്ചെഅഞ്ചു മണിയോടെ കുഞ്ഞ് അസ്വസ്ഥത പ്രകടിപ്പിക്കുന്നത് കണ്ടതിനെ തുടര്‍ന്ന് ഉടന്‍ തന്നെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡികല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
അസ്വാഭാവിക മരണത്തിന് പയ്യന്നൂര്‍ പൊലീസ് കേസെടുത്തു.