തിരുവനന്തപുരം : മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനമറിയിച്ച് പ്രമുഖ വ്യവസായിയും അദാനി തുറമുഖ പദ്ധതികളുടെ സി.ഇ.ഒയുമായ കരൺ അദാനി. കേരളത്തിന്‍റെ പുരോഗതിക്ക് വഴിയൊരുക്കുകയും വിഴിഞ്ഞം അദാനി തുറമുഖ പദ്ധതിക്ക് തറകല്ലിടുകയും ചെയ്ത മുൻ മുഖ്യമന്ത്രിയുടെ വിയോഗത്തിൽ അഗാധ ദു:ഖം രേഖപ്പെടുത്തുന്നതായും കരൺ അദാനി ട്വീറ്റ് ചെയ്തു. ഉമ്മൻചാണ്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു കരൺ അദാനിയുടെ ട്വീറ്റ്.