കാറ്റും മഴയും; കോടിമൂലയില്‍ ഓടിട്ട വീടു തകര്‍ന്നു, ഒരാള്‍ക്ക്‌ പരിക്ക്‌

0
41


കുമ്പള: ഇന്നലെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും വീടുതകര്‍ന്ന്‌ ഒരാള്‍ക്ക്‌ പരിക്ക്‌. മുഖാരിക്കണ്ടം കോടിമൂലയിലെ ജയപ്രകാശ്‌ ക്രാസ്റ്റയുടെ ഓടിട്ട വീടാണ്‌ ഇന്നലെ സന്ധ്യക്കു തകര്‍ന്നത്‌. ഫ്‌ളോറ ക്രാസ്റ്റ, ആല്‍വിന്‍ എന്നിവരാണ്‌ ഇവിടെ താമസിച്ചിരുന്നത്‌. ഇവരുടെ ബന്ധുവായ ജോയല്‍ ക്രാസ്റ്റ ഇന്നലെ വീട്ടില്‍ വന്നിരുന്നു. അപ്പോഴാണ്‌ അപകടമുണ്ടായത്‌. വീടു തകരുന്നതിനിടെ തലയ്‌ക്കു പരിക്കേറ്റ ജോയലിനെ ആശുപത്രിയിലേക്കു മാറ്റി. ഫ്‌ളോറയും ആല്‍വിനും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

NO COMMENTS

LEAVE A REPLY