കുടകില്‍ കോണ്‍. പ്രവര്‍ത്തകന്‍ വെടിയേറ്റു മരിച്ച നിലയില്‍

0
287


മടിക്കേരി: കുടക്‌ പഞ്ചായത്ത്‌ മെമ്പറും കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനുമായ കോടിചന്ദ്രശേഖര(54)യെ വീട്ടിനകത്ത്‌ തലയ്‌ക്ക്‌ വെടിയേറ്റ്‌ മരിച്ച നിലയില്‍ കണ്ടെത്തി. മരണം ആത്മഹത്യാണെന്നു സ്ഥിരീകരിച്ചതായി പൊലീസ്‌ വൃത്തങ്ങള്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ്‌ സംഭവം. ഭാര്യയും മകളും പുറത്തുപോയ സമയത്ത്‌ കുടക്‌ രാഘവേന്ദ്ര ക്ഷേത്രത്തിനു സമീപത്തെ ചന്ദ്രശേഖരയുടെ വീട്ടില്‍ നിന്നു വെടിയൊച്ച കേള്‍ക്കുകയായിരുന്നു. ഇക്കാര്യം പരിസരവാസികള്‍ മടിക്കേരി പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന്‌ പൊലീസെത്തി വീട്ടിനകത്തു പരിശോധിച്ചപ്പോഴാണ്‌ ചന്ദ്രശേഖരയെ വീട്ടിനകത്തു വെടിയേറ്റ്‌ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. സമീപത്തു നിന്നു തോക്കും കണ്ടെടുത്തു.
സര്‍വ്വോദയ സമിതി കുടക്‌ ജില്ലാ പ്രസിഡന്റ്‌, കുടക്‌ സാഹിത്യപരിഷത്ത്‌ പ്രവര്‍ത്തകന്‍, കുടക്‌ ടൗണ്‍ കോ-ഓപ്പറേറ്റീവ്‌ ബാങ്ക്‌ പ്രസിഡന്റ്‌, ഗൗഡസമാജം പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. ആത്മഹത്യ ചെയ്യാനുള്ള കാരണം എന്താണെന്നു വ്യക്തമല്ലെന്നും ഇതേ കുറിച്ച്‌ അന്വേഷിച്ചുവരികയാണെന്നും പൊലീസ്‌ കേന്ദ്രങ്ങള്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY